BREAKING NEWSKERALALATEST

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കേണ്ട; ആര്യാടന്‍ ഷൗക്കത്തിന് വിലക്ക്

കോഴിക്കോട്: കോണ്‍ഗ്രസിന്റെ കോഴിക്കോട് നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാന്‍ ആര്യാടന്‍ ഷൗക്കത്തിന് വിലക്ക്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് നിര്‍ദേശം നല്‍കിയത് എന്നാണ് വിവരം. ഇന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിനെതിരായ വിലക്ക് നീണ്ടു പോകുന്നതില്‍ എ വിഭാഗത്തിന് അതൃപ്തിയുണ്ട്.
പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കെ.പി.സി.സി നേതൃത്വം ഷൗക്കത്തിനെ വാക്കാല്‍ അറിയിക്കുകയായിരുന്നു. അച്ചടക്ക ലംഘന പരാതിയില്‍ പാര്‍ട്ടി തീരുമാനം വരുന്നതു വരെ വിലക്ക് തുടരാനാണ് കെ.പി.സി.സിയുടെ തീരുമാനം. നവംബര്‍ 13-ാം തീയതി വരെയായിരുന്നു ആര്യാടന്‍ ഷൗക്കത്ത് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കിയിരുന്നത്. എന്നാല്‍, അച്ചടക്ക സമിതി റിപ്പോര്‍ട്ട് വൈകിയ സാഹചര്യത്തില്‍ വിലക്ക് തുടരുകയായിരുന്നു.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലാണ് അച്ചടക്ക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പരിശോധിക്കാനാവാത്തത്. ഈ സാഹചര്യത്തിലാണ് വിലക്ക് തുടരുന്നത്.

Related Articles

Back to top button