BREAKING NEWSKERALALATESTNEWS

തകഴിയുടെ ചെമ്മീന്‍ ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ അന്തരിച്ചു

കൊച്ചി: തകഴിയുടെ ചെമ്മീന്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ (79) അന്തരിച്ചു. 23 ാം വയസിലാണ് തക്കാക്കോ കേരളത്തിലെത്തിയത്. 1967 ല്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം കൂനമ്മാവ് സ്വദേശി തോമസ് മുല്ലൂരിനെ വിവാഹം കഴിച്ചു.

തക്കാക്കോയ്ക്ക് ചെമ്മീന്‍ നോവല്‍ പരിചയപ്പെടുത്തിയത് തോമസ് മുല്ലൂരായിരുന്നു. ചെമ്മീന്റെ ഇംഗ്ലീഷ് കോപ്പിയാണ് ആദ്യം നല്‍കിയത്. തുടര്‍ന്നാണ് മലയാളത്തിലുള്ള നോവല്‍ വായിക്കുന്നത്. പുസ്തകം വായിച്ച തക്കാക്കോയ്ക്ക് തന്റെ നാടിനെയത് പരിചയപ്പെടുത്തണമെന്ന് അതിയായ ആഗ്രഹം തോന്നിയിരുന്നു. തകഴിയെ നേരില്‍ കണ്ട് അനുമതി വാങ്ങിയ അവര്‍ 1976 ല്‍ പരിഭാഷ പൂര്‍ത്തിയാക്കി.

കൂനമ്മാവ് സെന്റ് ജോസഫ്‌സ് കോണ്‍വെന്റ്‌റിലെ സിസ്റ്റര്‍ ഹിലാരിയുടെ ശിക്ഷണത്തിലാണ് തക്കാക്കോ മലയാള ഭാഷ പഠിച്ചെടുത്തത്.

കേരള ഭൂഷണം വീക്കെന്‍ഡ് സപ്ലിമെന്റില്‍ തക്കാക്കോയെക്കുറിച്ച് ഫീച്ചര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ഭൂഷണം യൂട്യൂബ് ചാനലില്‍ ദീര്‍ഘമായ അഭിമുഖവും ഉള്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button