BUSINESSBUSINESS NEWS

ഗോദ്‌റെജ് ലേ അഫയറിന്റെ ആറാമത് എഡിഷന്‍ സംഘടിപ്പിച്ചു

കൊച്ചി: ലൈഫ് സ്‌റ്റൈല്‍ രംഗത്തെ ആധുനിക പ്രവ-ണതകള്‍ ഗോദ്-റെജ് അവതരിപ്പിച്ചു
ഗോദ്‌റെജ് ഇന്‍ഡസ്ട്രീസും അനുബന്ധ കമ്പനികളും ചേര്‍ന്ന് ഗോദ്‌റെജ് ലേ അഫയറിന്റെ ആറാമത് എഡിഷന്‍ സംഘടിപ്പിച്ചു. 1500-ല്‍ ഏറെ വ്യക്തികള്‍ പങ്കെടുത്ത ആധുനിക ലൈഫ്‌സ്‌റ്റൈല്‍ സംബന്ധിച്ച ഈ പരിപാടിയില്‍ അന്‍പതിലേറെ ബ്രാന്‍ഡുകളുടെ സാന്നി-ധ്യം രേ-ഖപ്പെ-ടുത്തി. എച്ച്എസ്ബിസി ഇന്ത്യയാണ് ഗോദ്‌റെജ് ലേ അഫയര്‍ അവതരിപ്പിച്ചത്.
ഉപഭോക്താക്കള്‍ക്ക് ആഴത്തിലുള്ള ആധികാരികവും വ്യക്തിഗതവുമായ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു ഗോദ്‌റെജ് ലേ അഫയര്‍ എന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തന്യ ദുബാഷ് പറഞ്ഞു.

Related Articles

Back to top button