കൊച്ചി: പൊതുവഴിയില്‍ മാലിന്യമുപേക്ഷിച്ച് പഞ്ചായത്ത് മെമ്പര്‍ മുങ്ങിയ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. എറണാകുളം മഞ്ഞളളൂര്‍ പഞ്ചായത്ത് മെമ്പര്‍ പി പി സുധാകരന്‍ തന്ത്രപരമായി റോഡില്‍ മാലിന്യം തളളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബ്രഹ്‌മപുരം കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മെമ്പര്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് സര്‍ക്കാരിനോട് ചോദിച്ചത്.
സിസിടിവിയില്‍ കുടുങ്ങിയ പഞ്ചായത്ത് മെമ്പറെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് പൊക്കിയത്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കേസ് പരിഗണിക്കുമ്പോഴാണ് പുറത്തുവന്ന ദൃശ്യങ്ങളെപ്പറ്റി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചത്. വഴിയരികില്‍ മാലിന്യം തളളിയ മെമ്പര്‍ക്കെതിരെ എന്ത് നടപടിയെടുത്തു. അടുത്ത സിറ്റിങ്ങില്‍ ഇക്കാര്യം പരിശോധിച്ച് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മാലിന്യം തളളിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മുട്ടാപ്പോക്കുമായി മെമ്പറും എത്തിയിരുന്നു. വഴിയരുകില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ മെമ്പര്‍ പിഴയൊടുക്കി തല്‍ക്കാലം തടിതപ്പിയിയിട്ടുണ്ട്. അടുത്ത സിറ്റിങ്ങില്‍ സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിക്കും.
1,126 Less than a minute