BREAKINGKERALA

പരസ്പരം പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസും

തൃശ്ശൂര്‍: പരസ്പരം പുകഴ്ത്തി കേന്ദ്രമന്ത്രിയും തൃശ്ശൂര്‍ എം.പിയുമായ സുരേഷ് ഗോപിയും തൃശ്ശൂര്‍ നഗരസഭാ മേയര്‍ എം.കെ. വര്‍ഗീസും.ജനം സുരേഷ് ഗോപിയെ വിജയിപ്പിച്ചത് വലിയ പ്രതീക്ഷയോടെ ആണെന്ന വര്‍ഗീസ് പറഞ്ഞു. തൃശ്ശൂരിന്റെ വികസനത്തിനു വേണ്ടി മനസ്സില്‍ വലിയ പ്രതീക്ഷയുള്ള ആളാണ് സുരേഷ് ഗോപി. വലിയ വലിയ സംരംഭവങ്ങള്‍ സുരേഷ് ഗോപിയുടെ മനസ്സിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഷ്ട്രീയം മറന്ന് വികസനം കൊണ്ടുവരാന്‍ ശ്രമിച്ച വ്യക്തിയാണ് എം.കെ. വര്‍ഗീസ് എന്ന് സുരേഷ് ഗോപിയും പറഞ്ഞു. അയ്യന്തോളില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതികളുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെയും എല്‍.ഡി.എഫ്. മേയറുടെയും പരാമര്‍ശങ്ങള്‍.

Related Articles

Back to top button