BREAKINGINTERNATIONALLIFESTYLE

ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും 3 ടിപ്‌സ്; 102 -ലും റിസോര്‍ട്ടില്‍ ജോലിക്ക് പോകുന്ന സെകെലി പറയുന്നു

102 -ാമത്തെ വയസ്സില്‍ എന്ത് ചെയ്യാനാണ് നിങ്ങളുടെ പ്ലാന്‍? അത്രയും കാലം ജീവിച്ചിരിക്കുമോ എന്ന് തന്നെ ഉറപ്പില്ല അല്ലേ? ഇനിയഥവാ ജീവിച്ചിരിക്കുമെങ്കിലും വല്ല കിടപ്പിലോ മറ്റോ ആയിരിക്കും എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍, അത് മാത്രമല്ല ആ വയസ്സില്‍ ചെയ്യാനാവുക എന്ന് തെളിയിക്കുകയാണ് ഡെബോറ സെകെലി എന്ന 102 -കാരി. 1940 -ല്‍ അവര്‍ സഹസ്ഥാപകയായി ആരംഭിച്ച ഒരു ഹെല്‍ത്ത് സ്പാ ഇപ്പോഴും അവര്‍ നോക്കിനടത്തുന്നുണ്ട്.
വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച ഹെല്‍ത്ത് സ്പാകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നതാണ് മെക്‌സിക്കോയിലെ ബജാ കാലിഫോര്‍ണിയയിലെ റാഞ്ചോ ലാ പ്യൂര്‍ട്ട. സെകെലിയും അവളുടെ പരേതനായ ഭര്‍ത്താവും ചേര്‍ന്നാണ് ഈ സ്പാ സ്ഥാപിച്ചത്. അന്നുമുതല്‍ അവര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. ഇപ്പോഴും ഈ, 102 -ാമത്തെ വയസ്സിലും ആഴ്ചയില്‍ മൂന്ന് ദിവസം അവര്‍ റിസോര്‍ട്ടിലെത്തുമത്രെ. ഉടനെയൊന്നും വിരമിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അവള്‍ പറയുന്നത്.
വര്‍ഷങ്ങളായി, റിസോര്‍ട്ടില്‍ നിരവധി വ്യത്യസ്തമായ റോളുകള്‍ സെകെലി ചെയ്യുന്നുണ്ട്. ചീഫ് കുക്ക്, ജനറല്‍ മാനേജര്‍, ആക്ടിവിറ്റി ഡയറക്ടര്‍ എന്നിവയൊക്കെ ഇതില്‍ പെടുന്നു. ഇപ്പോള്‍, റാഞ്ചോ ലാ പ്യൂര്‍ട്ടയെ നയിക്കുന്നത് സെകെലിയുടെ മകളായ സാറാ ലിവിയ ബ്രൈറ്റ്വുഡാണ്. എന്നാല്‍ സെകെലി ഇപ്പോഴും റിസോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
”100 വയസ് തികഞ്ഞന്ന് രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ എനിക്ക് എന്തെങ്കിലും വ്യത്യാസമുള്ളതായൊന്നും തോന്നിയില്ല. അതിനാല്‍ ഞാന്‍ അതുവരെ ചെയ്തിരുന്ന കാര്യങ്ങള്‍ തന്നെ അന്നും ചെയ്തു, തുടര്‍ന്നും ചെയ്തു” എന്ന് സെകെലി CNBC യോട് പറഞ്ഞു.

ഇത്രയും കാലം ആരോ?ഗ്യത്തോടെ, സന്തോഷത്തോടെ ജീവിക്കാന്‍ സഹായിച്ച മൂന്ന് ടിപ്‌സാണ് സെകെലി പങ്കുവയ്ക്കുന്നത്:

1. ഒരേ ഇരിപ്പിരിക്കുന്നത് നന്നല്ല. ദിവസവും ഒരു മൈലെങ്കിലും നടക്കുകയും ചെയ്യുക.

2. തൈര്, വാഴപ്പഴം, ധാന്യങ്ങള്‍, മത്സ്യം, ഉരുളക്കിഴങ്ങ് എന്നിവ ഉള്‍പ്പെടുന്ന പെസ്‌കറ്റേറിയന്‍ ഭക്ഷണം കഴിക്കുക.

3. സോഷ്യലൈസ് ചെയ്യുക, എപ്പോഴും ജീവിതത്തില്‍ പഠിക്കുന്നവരായിരിക്കുക.

Related Articles

Back to top button