BREAKINGKERALA

മാസ് കാണിച്ച് വെട്ടിലായി ഓട്ടോ ഡ്രൈവര്‍; ബസിന് നേരെ വടിവാള്‍ ഉയര്‍ത്തിയ സംഭവത്തില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

മലപ്പുറം: കൊണ്ടോട്ടിയില്‍ ബസിന് നേരെ വടിവാള്‍ വീശി കാണിച്ച സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍. വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോയ സ്വകാര്യ ബസിന് മുമ്പിലായിരുന്നു ഓട്ടോ ഡ്രൈവറുടെ പരാക്രമം. സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് ബസ് ഹോണ്‍ മുഴക്കിയതോടെയാണ് ഡ്രൈവര്‍ വടിവാള്‍ വീശി കാണിച്ചത്.
സ്റ്റോപ്പില്‍ ആളെ ഇറക്കുന്നതിനായി ബസ് നിര്‍ത്തിയപ്പോള്‍ ഓട്ടോ മുന്നില്‍ കയറുകയായിരുന്നു. എന്നാല്‍ പിന്നീട് സൈഡ് നല്‍കാതെയായിരുന്നു ഓട്ടോ പോയിരുന്നത്. ഇതോടെ ബസ് ഡ്രൈവര്‍ ഹോണ്‍ മുഴക്കി. എന്നാല്‍ സൈഡ് നല്‍കുന്നതിന് പകരം ഓട്ടോ ഡ്രൈവര്‍ വടിവാള്‍ ഉയര്‍ത്തി കാണിച്ച് ഏകദേശം മൂന്ന് കിലോമീറ്ററോളം വാഹനം ഓടിച്ചു.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ബസ് ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീന്‍ പിടിയിലായത്.

Related Articles

Back to top button