BREAKINGINTERNATIONAL

കുടിക്കാനല്ല, കുളിക്കാനും ഇനി ബിയര്‍, ട്രെന്‍ഡായി യുകെയില്‍ ‘ബിയര്‍ ബാത്തിംഗ്’

‘ബിയര്‍ ബാത്തിംഗ്’ എന്ന വാക്ക് കേട്ടിട്ടുണ്ടോ? അത് തന്നെ കുടിക്കുന്ന ബിയര്‍. ആ ബിയറില്‍ കുളിക്കുന്നതിനെയാണ് ബിയര്‍ ബാത്തിംഗ് എന്ന് പറയുന്നത്. ഇപ്പോള്‍, യുകെയിലെ സ്പാകളിലും മറ്റും വെല്‍നെസ്സ് ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണത്രെ ഈ ബിയര്‍ ബാത്തിംഗ് അഥവാ ബിയറിലുള്ള കുളി.
അടുത്തിടെ, ദി നോര്‍ഫോക്ക് മീഡ് ബോട്ടിക് ഹോട്ടല്‍ യുകെയിലെ ആദ്യത്തെ ബിയര്‍ സ്പാ തുറന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശരീരത്തെയും മനസിനെയും ശാന്തമാക്കാന്‍ ഈ ബിയറിലുള്ള കുളിക്ക് സാധിക്കും എന്നാണ് ഹോട്ടല്‍ പറയുന്നത്. ബിയര്‍ ബാത്തിംഗ് എന്നാല്‍ കുറച്ച് പാത്രം ബിയറെടുത്ത് അതില്‍ കുളിക്കുന്നത് മാത്രമല്ല കേട്ടോ. പകരം ഒരുപാട് നേരം നമ്മുടെ ശരീരം ബിയറില്‍ മുക്കിവയ്ക്കുന്നത് കൂടിയാണ്. എന്നാല്‍, ഈ ബിയര്‍ ബാത്തിം?ഗ് ഒരു പുതിയ ട്രെന്‍ഡായി മാത്രം കണ്ട് തള്ളിക്കളയേണ്ടുന്ന ഒന്നല്ല എന്നാണ് വിദ?ഗ്ധര്‍ പറയുന്നത്. പകരം, കാലങ്ങളായി ബിയര്‍ ബാത്തിം?ഗ് ഇവിടെയുണ്ടത്രെ.
കിഴക്കന്‍ യൂറോപ്പില്‍, 921 എഡി മുതല്‍ ബിയര്‍ ബാത്തിംഗിനോട് സമാനമായ രീതികള്‍ നിലവിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡ്യൂക്ക് ഓഫ് ബൊഹേമിയ ഒരു കാലത്ത് ഇത് ആസ്വദിച്ചിരുന്നതായും പറയുന്നു. പ്രാഗില്‍ ഇത് ജനപ്രിയമായി തുടരുകയും യുകെയിലെയും യുഎസിലെയും വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുകയായിരുന്നത്രെ.
ഇനി ഈ ബിയര്‍ ബാത്തിംഗ് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്നല്ലേ ബിയറില്‍ കുളിക്കുന്നത് ശരീരത്തിന് നല്ലതാണ് എന്നാണ് പറയപ്പെടുന്നത്. ബിയറിലെ യീസ്റ്റ്, ബാര്‍ലി തുടങ്ങിയ ഘടകങ്ങള്‍ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമത്രെ. ചര്‍മ്മത്തെ ജലാംശമുള്ളതാക്കി മാറ്റുമെന്നും മാനസികമായും ശാരീരികമായും ഉന്മേഷം നല്‍കാന്‍ ഇത് സഹായിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

Related Articles

Back to top button