കണ്ണൂര്‍: കണ്ണൂരില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു. തേങ്ങ പെറുക്കാന്‍ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. മരിച്ചത് കൂടത്തളം സ്വദേശി വേലായുധന്‍. 75 വയസായിരുന്നു. സംഭവം ആളൊഴിഞ്ഞ പറമ്പിലാണ് നടന്നത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് വേലായുധന്‍ പോയ സമയത്താണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നാടന്‍ ബോംബ് ആണോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. എങ്ങനെയാണ് പറമ്പില്‍ ബോംബ് വന്നതടക്കം അന്വേഷിക്കുമെന്നും തലശേരി പൊലീസ് അറിയിച്ചു.
1,122 Less than a minute