തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയല്‍ റണ്‍ ഉദ്ഘാടനത്തിനിടെ നടത്തിയ പ്രസംഗത്തിനു നേരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വിമര്‍ശനങ്ങള്‍ക്കെതിരെ ദിവ്യ എസ്.അയ്യര്‍. ‘വെറുതേ ഒരു ഭാര്യ അല്ല’ എന്ന വാചകത്തോടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശബരീനാഥനൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ദിവ്യ പങ്കുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ദിവ്യ നടത്തിയ പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും ചൊടിപ്പിച്ചത്.
സിപിഎം പ്രവര്‍ത്തകര്‍ ദിവ്യയെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്ന കാലം കഴിഞ്ഞുവെന്നായിരുന്നു ഉദ്ഘാടന വേദിയില്‍ ദിവ്യയുടെ പരാമര്‍ശം. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ.സരിന്‍, ബിആര്‍എം ഷഫീര്‍ അടക്കമുള്ള നേതാക്കളും ദിവ്യയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തിയിരുന്നു. വിദ്യയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം കമന്റുകളാണ് വരുന്നത്.
177 Less than a minute