BREAKINGKERALA

തൃശൂരില്‍ പതിമൂന്നുകാരിയെ കാണാതായി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തൃശൂര്‍: തൃശൂരില്‍ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതി. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. വേലൂര്‍ സ്വദേശിനി സുനിതയുടെ മകള്‍ ഗൗരി കൃഷ്ണയെ (13) ആണ് കാണാതായതായി പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്നാണ് പരാതി. വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ, മലപ്പുറം തിരൂരില്‍ നിന്ന് കാണാതായ പതിനേഴുകാരന്‍ വീട്ടില്‍ തിരിച്ചെത്തി. തിരൂര്‍ സ്വദേശി ഇലനാട്ടില്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ ഡാനിഷ് മുഹമ്മദ് (17) ആണ് ഇന്നലെ രാത്രി വീട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. പരാതിയില്‍ തിരൂര്‍ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പതിനേഴുകാരന്‍ തിരിച്ചെത്തിയത്. മുബൈയിലേക്ക് പോകണമെന്ന ആഗ്രഹം കുട്ടി പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞിരുന്നു. തിരിച്ചെത്തിയ കുട്ടി എവിടെയാണ് പോയതെന്നോ മറ്റു വിശദാംശങ്ങളോ ലഭ്യമായിട്ടില്ല.

Related Articles

Back to top button