KERALABREAKING

എരഞ്ഞോളി ബോംബ് സ്‌ഫോടനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഷാഫി പറമ്പില്‍

പാലക്കാട്: തലശ്ശേരി എരഞ്ഞോളിയിലെ ബോംബ് സ്‌ഫോടനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഷാഫി പറമ്പില്‍. പാലക്കാട് യുഡിഎഫിന് മികച്ച സ്ഥാനാര്‍ഥിയുണ്ടാകുമെന്നും യോഗ്യരായ നിരവധി പേര്‍ കോണ്‍ഗ്രസിലുണ്ടെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. നടന്‍ രമേഷ് പിഷാരടിയെ സ്ഥാനാര്‍ഥിയാക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
വടകരയിലെ ‘കാഫിര്‍’ പ്രയോഗത്തില്‍ പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. ഈ സംഭവത്തില്‍ ഉത്തരവാദിത്വപ്പെട്ട സി.പി.എം നേതാക്കളുടെ പങ്ക് കൂടി പുറത്തു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കാഫിര്‍ വിഷയത്തില്‍ കെ.കെ ലതികയെ വ്യക്തിഹത്യ നടത്താന്‍ യുഡിഎഫ് നീക്കം നടത്തുന്നതായി സിപിഎം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് സിപിഎം വടകരയിലും മലബാറിലും നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി നടത്തിയ വര്‍ഗീയ പ്രചാരണത്തിന് പിന്നില്‍ അറിയപ്പെടുന്ന സിപിഎം നേതാക്കള്‍ ആയിരുന്നു. ഹീനമായ വര്‍ഗീയ പ്രചാരണം നടത്തിയവര്‍ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. പൊലീസ് കര്‍ശന നടപടി എടുക്കുന്നില്ലെങ്കില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button