രാഹുലിനും ശ്രേയാസിനും അർധസെഞ്ചുറി; ഇന്ത്യക്ക് ജയം

രാഹുലിനും ശ്രേയാസിനും അർധസെഞ്ചുറി; ഇന്ത്യക്ക് ജയം

ന്യൂസിലൻഡിനെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യക്ക് ജയം. ആറു വിക്കറ്റിനാണ് ഇന്ത്യ ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടിയപ്പോൾ ആറു പന്തുകൾ ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ലോകേഷ് രാഹുലും ശ്രേയാസ് അയ്യരും അർധസെഞ്ചുറികൾ നേടി. ഓക്ക്‌ലൻഡിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിംഗിനയച്ചു. ദൂരം കുറഞ്ഞ ബൗണ്ടറികളുടെ ആനുകൂല്യം പരമാവധി മുതലെടുത്ത കിവീസ് […]

ഇന്ത്യ – ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ – ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ – ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്ക്ക് ഇന്ന് ന്യൂസിലന്‍ഡില്‍ തുടക്കം. ഉച്ചയ്ക്ക് 12.30 നാണ് മത്സരം. ടി-20 ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ഏറ്റവും മോശം വിജയചരിത്രമുള്ള ന്യൂസിലന്‍ഡാണ് എതിരാളികള്‍. കിവികള്‍ക്കെതിരെ 11 ടി-20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇന്ത്യക്ക് ജയിക്കാനായത് മൂന്നെണ്ണത്തില്‍ മാത്രമാണ്. കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡില്‍ ടി-20 പരമ്പര കളിക്കാന്‍ ഇറങ്ങുന്നത് ഇത് ആദ്യമായാണ്. സഞ്ജു സാംസണ്‍ ടീമിലെത്തുമോ എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. ട്വന്റിട്വന്റിക്ക് പുറമെ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പര്യടനത്തില്‍ ഉള്ളത്.

രഞ്ജി ട്രോഫി ; ജലജ് സക്‌സേന പുതിയ ക്യാപ്റ്റന്‍

രഞ്ജി ട്രോഫി ; ജലജ് സക്‌സേന പുതിയ ക്യാപ്റ്റന്‍

രഞ്ജി ട്രോഫിയില്‍ ഇനി കേരളത്തെ ജലജ് സക്‌സേനയെ നയിക്കും. സീസണില്‍ കേരളത്തിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സച്ചിന്‍ ബേബിയെ മാറ്റുകയായിരുന്നു. സച്ചിന്‍ ബേബിയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സെമി ഫൈനലിലെത്തിയ കേരളം ഇത്തവണ തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. ഇത് മറികടക്കാനാണ് ക്യാപ്റ്റനെ മാറ്റി പരീക്ഷണത്തിനൊരങ്ങുന്നത്. ആന്ധ്രാ പ്രദേശിനെതിരായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഓന്‍ഗോളില്‍ 27 മുതല്‍ 30 വരെ നടക്കുന്ന മത്സരം കേരളത്തിന് നിര്‍ണായകമാണ്. എലൈറ്റ് എബി ഗ്രൂപ്പില്‍ നിന്നും സിഡി ഗ്രൂപ്പിലേക്ക് […]

സഞ്ജുവും ഷായും തിളങ്ങി; ഇന്ത്യ എയ്ക്ക് അനായാസ ജയം

സഞ്ജുവും ഷായും തിളങ്ങി; ഇന്ത്യ എയ്ക്ക് അനായാസ ജയം

ന്യൂസിലൻഡ് എയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ എയ്ക്ക് അനായാസ ജയം. അഞ്ചു വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലൻഡിനെ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 230 റൺസിന് എല്ലാവരും പുറത്തായപ്പോൾ 29.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയം കണ്ടു. 48 റൺസെടുത്ത പൃഥ്വി ഷാ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. മലയാളി താരം സഞ്ജു സാംസൺ 39 റൺസെടുത്തു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ നടത്തിയത്. […]

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍. ന്യൂസിലന്റിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജു ഇടം പിടിച്ചത്. പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരമാണ് സഞ്ജു ടീമിലെത്തിയത്. നാല് വര്‍ഷത്തിന് ശേഷം ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലൂടെ സഞ്ജു ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ മാത്രമാണ് കളിച്ചത്. ആരാധകരെ നിരാശരാക്കുന്നതായിരുന്നു ആ മത്സരത്തില്‍ സഞ്ജുവിന്റെ പ്രകടനം. ആദ്യ പന്ത് സിക്‌സറടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പന്തില്‍ സഞ്ജു പുറത്താവുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ എടീമിനൊപ്പം […]

4.5 ഓവറിൽ പണി കഴിഞ്ഞു; ഇന്ത്യക്ക് അനായാസ ജയം

4.5 ഓവറിൽ പണി കഴിഞ്ഞു; ഇന്ത്യക്ക് അനായാസ ജയം

അണ്ടർ-19 ലോകകപ്പിൽ ജപ്പനെതിരെ ഇന്ത്യക്ക് അനായാസ ജയം. 43 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ജയം കുറിക്കുകയായിരുന്നു. ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാളും (29), കുമാർ കുശാഗ്രയും (13) പുറത്താവാതെ നിന്നു. 18 പന്തുകളിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്സറും സഹിതമാണ് ജെയ്‌സ്വാൾ 29 റൺസെടുത്തത്. 11 പന്തുകളിൽ രണ്ട് ബൗണ്ടറികൾ സഹിതമാണ് കുശാഗ്രയുടെ ഇന്നിംഗ്സ്. നേരത്തെ, ഇന്ത്യയുടെ കൃത്യതയാർന്ന ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതിരുന്ന ജപ്പാൻ 22.5 ഓവറിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചിരുന്നു. […]

ഇഷാന്തിനു പരുക്ക്; ന്യൂസിലൻഡ് പര്യടനത്തിൽ ആശങ്ക

ഇഷാന്തിനു പരുക്ക്; ന്യൂസിലൻഡ് പര്യടനത്തിൽ ആശങ്ക

ഇന്ത്യൻ ടെസ്റ്റ് ടീമിലെ അനിഷേധ്യ സാന്നിധ്യമായ ഇഷാന്ത് ശർമ്മക്ക് പരുക്ക്. ഡൽഹിയുടെ താരമായ ഇഷാന്തിന് വിദർഭക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് പരുക്കേറ്റത്. പരുക്കേറ്റതോടെ വലം കയ്യൻ പേസറായ താരത്തിൻ്റെ ന്യൂസിലൻഡ് പര്യടനത്തിൻ്റെ കാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ്. വിദർഭക്കെതിരെ ബൗൾ ചെയ്തു കൊണ്ടിരുന്ന ഇഷാന്ത് പന്തെറിഞ്ഞതിനു ശേഷം വിദർഭ ക്യാപ്റ്റൻ ഫേസ് ഫസലിനെതിരെ ലെഗ് ബിഫോർ വിക്കറ്റ് അപ്പീൽ ചെയ്യാൻ ചെയ്യാൻ വേണ്ടി തിരിഞ്ഞപ്പോഴാണ് പരുക്കേറ്റത്. കണങ്കാലിനു പരുക്കേറ്റ ഇഷാന്ത് ഗ്രൗണ്ടിൽ വീഴുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ താരത്തെ […]

അണ്ടർ-19 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം

അണ്ടർ-19 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം

ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന കൗമാര ലോകകപ്പിൽ ഇന്ത്യക്കിന്ന് രണ്ടാം മത്സരം. യോഗ്യതാ മത്സരങ്ങൾ കളിച്ചെത്തിയ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ മത്സരത്തിൽ അയൽക്കാരായ ശ്രീലങ്കയെ തകർത്ത ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജയത്തോടെ അടുത്ത റൗണ്ട് ഉറപ്പിക്കുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം. നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യ അതിശക്തമായ ടീമിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ അപാര ബാറ്റിംഗ് പ്രകടനവുമായി തലക്കെട്ടുകളിൽ ഇടം നേടിയ യശസ്വി ജെയ്സ്‌വാൾ, ക്യാപ്റ്റൻ പ്രിയം ഗാർഗ്, വിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ, ഓൾറൗണ്ടർ സിദ്ധേഷ് […]

രോഹിത് സച്ചിനെപ്പോലെ ബാറ്റ് ചെയ്യുന്നു; ഷൊഐബ് അക്തർ

രോഹിത് സച്ചിനെപ്പോലെ ബാറ്റ് ചെയ്യുന്നു; ഷൊഐബ് അക്തർ

ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയെ പുകഴ്ത്തി മുൻ പാക് പേസർ ഷൊഐബ് അക്തർ. രോഹിത് സച്ചിനെപ്പോലെയാണ് ബാറ്റ് ചെയ്യുന്നതെന്നും രോഹിതിൻ്റെ അപ്പർ കട്ടുകൾ സച്ചിൻ്റേതിനു സമാനമാണെന്നും അക്തർ പറഞ്ഞു. ഓസ്ട്രേലിയൻ പരമ്പരക്ക് ശേഷമാണ് അക്തർ രോഹിതിനെ പുകഴ്ത്തി രംഗത്തെത്തിയത്. “രോഹിത് മികച്ച രീതിയിൽ ബാറ്റ് ചെയ്യുമ്പോൾ മികച്ച പന്താണോ മോശം പന്താണോ എന്നൊന്നും അദ്ദേഹം നോക്കാറില്ല. അദ്ദേഹം കളിക്കുന്ന ഷോട്ടുകൾക്ക് വല്ലാത്ത ചാരുതയുണ്ട്. ബാറ്റിംഗ് അദ്ദേഹത്തിന് വളരെ എളുപ്പമുള്ള കാര്യമാണ്. നിങ്ങൾ അദ്ദേഹത്തിൻ്റെ പ്രകടനം കണ്ടതാണ്. മിച്ചൽ […]

ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം, പരമ്പര

ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം, പരമ്പര

ഓസ്ട്രേലിയക്കെതിരേയുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ വിജയം. അവസാന ഏകദിന മത്സരത്തിലെ വിജയത്തോടെ രണ്ടേ ഒന്നിന് ഇന്ത്യ പരമ്പര സ്വന്തമാക്കി. 287 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15 ബോള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഏകദിന കരിയറിലെ 29-മത് സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് (119) ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നെടുംതൂണായത്. 128 പന്തില്‍ എട്ടു ബൗണ്ടറികളും ആറു സിക്സറുമടക്കം 119 റണ്‍സെടുത്ത ഹിറ്റ്മാനെ സാംപയുടെ ബൗളിംഗില്‍ മിച്ചെല്‍ സ്റ്റാര്‍ക്ക കൈയിലൊതുക്കി. രണ്ടാം […]

1 2 3 233