BREAKING NEWSKERALA

കോട്ടയം ജില്ലയില്‍ പക്ഷിപ്പനി; പക്ഷികളെ ദയാവധം ചെയ്ത് സംസ്‌കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

കോട്ടയം: കോട്ടയം ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആര്‍പ്പൂക്കര, തലയാഴം പഞ്ചായത്തുകളിലെ ഫാമുകളില്‍ വളര്‍ത്തുന്ന താറവുകളിലും കോഴികളിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. രോഗം വ്യാപിക്കാതിരിക്കാന്‍ പക്ഷികളെ ദയാവധം ചെയ്തു സംസ്‌കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. ആര്‍പ്പൂക്കര പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെയും തലയാഴം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെയും കര്‍ഷകരുടെ 5000 ത്തോളം താറാവുകളെ കൊല്ലാനാണ് തീരുമാനം. ഫാമിലെ ബ്രോയിലര്‍ കോഴികള്‍ക്ക് ആയിരുന്നു രോഗലക്ഷണങ്ങള്‍ ഉണ്ടായത്. തുടര്‍ന്നു തിരുവല്ലയിലെ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പക്ഷിപ്പനി കണ്ടെത്തി. സ്ഥിരീകരണത്തിനായി ഭോപ്പാലിലെ ലാബിലേക്കും അയച്ചു.
കൂടുതല്‍ സ്ഥലങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിക്കാതിരിക്കാന്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കി. എല്ലാ പക്ഷികളേയും ബാധിക്കുന്ന തരത്തിലുള്ള ഒ5ച1 പനിയാണ് കോട്ടയത്ത് കണ്ടെത്തിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ ഇന്നലെ അടിയന്തരയോഗം വിളിച്ചിരുന്നു.

Related Articles

Back to top button