BREAKING NEWSKERALALATEST

‘വ്യക്തിപൂജ പാര്‍ട്ടിക്കില്ല, വാസവന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം’: എംവി ഗോവിന്ദന്‍

കണ്ണൂര്‍: പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമാണെന്ന മന്ത്രി വിഎന്‍ വാസവന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വാസവന്റെ പ്രസ്താവന അദ്ദേഹത്തോട് തന്നെ ചോദിക്കണം. വ്യക്തിപൂജ പാര്‍ട്ടിക്കില്ല. അതാണ് പാര്‍ട്ടിയുടെ നിലപാടെന്നും എംവി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.
നെഹ്റു ഒരിക്കല്‍ അമ്പലം പണിയാന്‍ പോകുന്നു എന്ന് പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. എന്നാല്‍ നെഹ്റു ഉദേശിച്ചത് പൊതുമേഖല സ്ഥാപനങ്ങള്‍ ആയിരുന്നു. അതുപോലെയാകാം ഇതുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. പേടിച്ചുപോയെന്ന സതീശന്റെ പരിഹാസം ജനാധിപത്യ വിരുദ്ധ പ്രസ്താവനയാണ്. പൊലീസിനെയും സംവിധാനത്തെയും കാര്യമാക്കുന്നില്ല എന്ന പ്രസ്താവനയാണത്. യൂത്ത് കോണ്‍ഗ്രസിന്റേത് കടന്നാക്രമണമാണ്. ഡിവൈഎഫ്‌ഐ ഒരു രക്ഷാപ്രവര്‍ത്തനവും നടത്തുന്നില്ല. പരാതി പരിഹാരത്തിന് സമയമെടുക്കും.സമയം വേണമെങ്കില്‍ ആലോചിച്ചു നീട്ടാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി വിഎന്‍ വാസവന്‍ രംഗത്തെത്തി. ക്രിസോസ്റ്റം തിരുമേനിയെ ഉദ്ധരിച്ചു പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞുവെന്നു ഡോക്ടര്‍മാര്‍ പറയുന്ന വാര്‍ത്ത പത്രങ്ങളില്‍ മുന്‍പ് വന്നതാണ്. സാംസ്‌കാരിക കേരളം പിണറായി വിജയനെ അങ്ങനെ ഓര്‍മിക്കുന്നുവെന്നു ചൂണ്ടികാണിച്ചതാണെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പിണറായിയെ പുകഴ്ത്തി വിഎന്‍ വാസവന്‍ ഇങ്ങനെ പറഞ്ഞത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button