തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥരുടെ ജോലിഭാരവും മാനസീക സമ്മര്‍ദ്ദവും അടക്കമുള്ള പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.അഞ്ചു വര്‍ഷത്തിനിടെ എണ്‍പത്തിയെട്ട് പോലീസുകാര്‍ ആത്മഹത്യ ചെയ്തു.ആറു ദിവസത്തിനുള്ളില്‍ അഞ്ചു പോലീസുകാര്‍ ആത്മഹത്യ ചെയ്തു.പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചാലും പഴയ അംഗബലമേ പൊലീസിലുള്ളൂവെന്ന് അടിയന്തരപ്രമേയ നോട്ടീസ് കൊണടുവന്ന പിസി വിഷ്ണുനാഥ് പറഞ്ഞു.44 പേരെ വെച്ചാണ് 118 പോലീസുകാര്‍ ചെയ്യേണ്ട ജോലി ഒരു സ്റ്റേഷനില്‍ നടത്തുന്നത്
വനിതാ പോലീസുകാര്‍ക്ക് ആവശ്യമായ റെസ്റ്റ് റൂമുകള്‍ പോലുമില്ല. ഇടുങ്ങിയ മുറികളാണ് എല്ലാ പോലീസ് സ്റ്റേഷനുകളും.
മരിച്ച ജോബിദാസ് എന്ന പോലീസുകാരന്റെ ആത്മഹത്യാക്കുറിപ്പ് പിസി വിഷ്ണുനാഥ് നിയമസഭയില്‍ വായിച്ചു.നന്നായി പഠിക്കണമെന്നും പോലീസില്‍ അല്ലാതെ മറ്റൊരു ജോലി വാങ്ങണമെന്ന് മക്കള്‍ക്ക് നിര്‍ദ്ദേശമുള്ള ഭാഗമാണ് വായിച്ചത്.പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ യോഗ ഉള്‍പ്പെടെ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.മദ്യപാനശീലം ഉള്ളവരെ ലഹരിമുക്തമാക്കുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതിയുണ്ട്.പോലീസ് സ്റ്റേഷനുകളില്‍ തന്നെ മെന്ററിങ് സംവിധാനമുണ്ട്.എട്ടുമണിക്കൂര്‍ ജോലി എന്നത് വേഗത്തില്‍ നടപ്പാക്കാന്‍ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ കൂട്ടി ജോലിഭാരം കുറയ്ക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ട്.ജോലിയുടെ ഭാഗമായി വരുന്ന സമ്മര്‍ദ്ദം പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ല.പോലീസ് സേനയില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് ഗൗരവമായി പരിശോധിക്കും.പോലീസുകാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
1,105 Less than a minute