LATESTWORLD

ഇവള്‍ ലോകത്തിലെ സമ്പന്നയായ ‘ആട്’, ഇവളുടെ വില മൂന്നരക്കോടി രൂപ

എഡിന്‍ബര്‍ഗ്: ലോകത്തിലെ ഏറ്റവും സമ്പന്നയായ ആട്, ഇങ്ങനെയൊരു റെക്കോര്‍ഡ് ഇപ്പോള്‍ നേടിയിരിക്കുന്നത് ഡബിള്‍ ഡയമണ്ട് എന്നുപേരുള്ള ഒരു ആടാണ്. സ്വന്തം വിലകൊണ്ടു തന്നെയാണ് ഈ നേട്ടം കൈവരിച്ചത്. 365,000 പൗണ്ട്, ഏകദേശം മൂന്നര കോടി രൂപയ്ക്കാണ് സ്‌കോട്ടിഷ് ലൈവ്‌സ്റ്റോക്ക് ലേലത്തില്‍ ഈ ആടിനെ വിറ്റത്. ലനാര്‍ക്കില്‍ നടന്ന സ്‌കോട്ടിഷ് നാഷണല്‍ ടെക്‌സെല്‍ വില്‍പ്പനയിലാണ് കൃഷിക്കാര്‍ ഈ കൂറ്റന്‍ വിലയിട്ട് ആടിനെ വാങ്ങിയത്. ലേലത്തില്‍ വില്‍പ്പനയ്ക്ക് എത്തിയ 19 ആടുകളില്‍ ഒന്നായിരുന്നു ഡബിള്‍ ഡയമണ്ട്. ചെഷയര്‍ സ്റ്റോക്ക്‌പോര്‍ട്ടില്‍ നിന്നുള്ള സ്‌പോര്‍ട്‌സ്മാന്‍സ് ഫ്‌ളോക്കില്‍ പെട്ട പ്രമുഖ ബ്രീഡര്‍ ചാര്‍ലി ബോഡനാണ് ഡബിള്‍ ഡയമണ്ടിനെ എത്തിച്ചത്. നെതര്‍ലാന്‍ഡ്‌സിലെ ടെക്‌സെല്‍ ദ്വീപില്‍ നിന്നുള്ള ബ്രീഡാണ് ടെക്‌സെല്‍ ആടുകള്‍. ഏറ്റവും മികച്ച മാംസം ലഭിക്കുന്നതിനാല്‍ യുകെയില്‍ ഏറ്റവും ജനപ്രിയമായ ആടും ഇവ തന്നെ.
യുകെയില്‍ ഒരു ശരാശരി ആടിന്റെ വില 100 പൗണ്ടാണ്, ഏകദേശം 9700 രൂപ. എന്നാല്‍ മുന്‍നിര ബ്രീഡുകളില്‍ പെട്ടവയ്ക്ക് ഇതിലും ഉയര്‍ന്ന വില ലഭിക്കും. 10,500 പൗണ്ട് വിലയിട്ടാണ് ഡബിള്‍ ഡയമണ്ടിന്റെ ലേലം തുടങ്ങിയത്. പിന്നീട് വാശിയേറിയ ലേലം നടന്നതോടെ വില 3 ലക്ഷം പൗണ്ടിലേക്ക് ഉയര്‍ന്നു. ഒടുവില്‍ മൂന്ന് പേരടങ്ങിയ കൂട്ടുകെട്ട് വന്‍തുകയ്ക്ക് ആടിന്റെ ലേലം പിടിക്കുകയായിരുന്നു. ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വിറ്റ രണ്ടാമത്തെ ആടിനെ 68000 പൗണ്ടിനാണ് വാങ്ങിയത്. ഇതുവരെ ഏറ്റവും ഉയര്‍ന്ന വിലയിട്ട ആടിമുള്ള റെക്കോര്‍ഡ് 2009 ആഗസ്റ്റിലായിരുന്നു. അന്ന് 231000 പൗണ്ടിനാണ് ആടിന്റെ വില്‍പ്പന നടന്നത്.

Related Articles

Back to top button