POEMWEB MAGAZINE

തിര.. (കവിത )

തിരയേ ഞാന്‍ കാക്കുന്നു
ഈ മണല്‍ തിട്ടയില്‍
ഏകയായ് ഖിന്നയായ് ഏറെനേരം,
നീ വരും ശക്തി ഞാന്‍
കണ്ടു കൊതിച്ചിങ്ങു
എന്‍ പാദേ നീ വന്നു മുത്തുവാനായ്,
നീ വന്നു എങ്കിലും
പാടേ തകര്‍ന്നു നീ
പിന്‍വാങ്ങി പോകുന്നു
മൗനമായി,
പൊട്ടിച്ചിതറും നിന്‍
വൈഡൂര്യ തുള്ളികള്‍
തട്ടിത്തെറിച്ചെന്തോ
പുലമ്പി മാഞ്ഞു,
നിന്നിലേക്കാഞ്ഞു ഞാന്‍
വന്നിടും വേളയില്‍
നീ ഏറെ പിന്നിലായ്
ഉള്‍വലിഞ്ഞു,
എന്നിട്ടും കാത്തു ഞാന്‍
കണ്ണീരിന്‍ രുചിയുള്ള
നിന്റെതലോടലില്‍
ഒന്നലിയാന്‍..

 

ആഷ സുകുമാരന്‍

Asha Sukumaran
9446856388
email :ashaasasi1@gmail.com

Related Articles

Back to top button