BREAKING NEWSWORLD

എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

ലണ്ടന്‍: എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും കോവിഡ്19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ബ്രിട്ടനില്‍ ശനിയാഴ്ച ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ച 1.5 ദശലക്ഷം പേര്‍ക്കൊപ്പം ഇരുവരും പങ്കാളികളായതായി ബക്കിങ്ഹാം കൊട്ടാരപ്രതിനിധികള്‍ അറിയിച്ചു.
കോവിഡ് വ്യാപനനിയന്ത്രണത്തിനായി ഇംഗ്ലണ്ടില്‍ ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിന്‍ഡ്‌സര്‍ കൊട്ടാരത്തിലാണ് നിലവില്‍ വസിക്കുന്നത്. രാജ്ഞിയ്ക്ക് 94 ഉം ഫിലിപ്പ് രാജകുമാരന് 99 മാണ് പ്രായം.
രാജ്ഞിയുടെ ആരോഗ്യവിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കാനും വാക്‌സിന്‍ സ്വീകരിച്ച കാര്യം ജനങ്ങളെ അറിയിക്കാനുള്ള രാജ്ഞിയുടെ നിര്‍ദേശപ്രകാരമാണ് വാര്‍ത്ത പുറത്ത് വിട്ടതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബര്‍ എട്ടിന് വിതരണം ആരംഭിച്ചതിലൂടെ വാക്‌സിന്‍ നല്‍കുന്ന ലോകത്തിലെ ആദ്യരാജ്യമായി ബ്രിട്ടന്‍. ഫെബ്രുവരിയോടെ 15 ദശലക്ഷം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കാന്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്. എഴുപത് വയസിന് മേല്‍ പ്രായമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സംരക്ഷണകേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ എന്നിവരാണ് വാക്‌സിന്റെ പ്രാഥമികവിതരണ പട്ടികയിലുള്ളത്.

Related Articles

Back to top button