HEALTHLATESTLIFE STYLE

കുറഞ്ഞ ഗുണനിലവാരമുള്ള കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം കഴിച്ചാല്‍ ഹൃദയാഘാതത്തിന് സാധ്യത

നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ പലപ്പോഴും ശരീരഭാരം കൂടാന്‍ കാരണമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഒരു പുതിയ പഠനമനുസരിച്ച് എല്ലാത്തരം കാ!ര്‍ബോഹൈഡ്രേറ്റുകളുമല്ല ഒരു പ്രത്യേക തരം കാര്‍ബോഹൈഡ്രേറ്റ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ‘മോശം ഗുണനിലവാരമുള്ള’ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദയാഘാതം, മസ്തിഷ്‌കാഘാതം അല്ലെങ്കില്‍ മരണത്തിന് തന്നെ കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
PURE (പോപ്പുലേഷന്‍ അര്‍ബന്‍ ആന്‍ഡ് റൂറല്‍ എപ്പിഡെമിയോളജി) വഴിയാണ് പഠനം നടത്തിയത്. മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (പിഎച്ച്ആര്‍ഐ) ഹാമില്‍ട്ടണ്‍ ഹെല്‍ത്ത് സയന്‍സസും പഠനത്തെ സഹായിച്ചിരുന്നു. ഈ മേഖലയിലെ ഏറ്റവും വ്യത്യസ്തമായ പഠനങ്ങളില്‍ ഒന്നാണിതെന്ന് ന്യൂസ് വൈസ് പറയുന്നു.
ഉയര്‍ന്ന അളവില്‍ ഗ്ലൈസെമിക് അടങ്ങിയ ഭക്ഷണത്തെക്കുറിച്ച് താന്‍ പതിറ്റാണ്ടുകളായി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും കുറഞ്ഞ ഗുണ നിലവാരമുള്ള കാര്‍ബോ ഹൈഡ്രേറ്റുകളുടെ ഉയ!ര്‍ന്ന ഉപഭോഗം ലോകമെമ്പാടുമുള്ള ഒരു പ്രശ്‌നമാണെന്ന് ഈ പഠനം സ്ഥിരീകരിക്കുന്നതായി എഴുത്തുകാരന്‍ ഡേവിഡ് ജെങ്കിന്‍സ് പറഞ്ഞു.
അഞ്ച് വ്യത്യസ്ത ഭൂഖണ്ഡങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. 35 നും 70 നും ഇടയില്‍ പ്രായമുള്ള 137,851 ആളുകള്‍ പഠനത്തിന്റെ ഭാഗമായി. ഒമ്പതര വര്‍ഷമായി അവരുടെ ഭക്ഷണ രീതി നിരീക്ഷിച്ച് വരികയാണ്. ഓരോ പങ്കാളിയുടെയും ഗ്ലൈസെമിക് സൂചികയിലാണ് ഗവേഷകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന ഭക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഉയര്‍ന്ന ഗ്ലൈസെമിക് ഡയറ്റ് (ഗുണനിലവാരമില്ലാത്ത കാര്‍ബണുകള്‍ കൊണ്ട് സമ്പന്നമായത്) ഒരു വ്യക്തിയുടെ ഹൃദയ, സെല്ലുലാര്‍ ആരോഗ്യത്തെ ബാധിക്കുമോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയുള്ളതായിരുന്നു പഠനം. വെളുത്ത അരി, വെളുത്ത റൊട്ടി, മധുരമുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയ ഗുണനിലവാരമില്ലാത്ത കാര്‍ബോഹൈഡ്രേറ്റുകളിലാണ് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
മോശം ഗുണനിലവാരമുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ മനുഷ്യന്റെ ആയുസിനെ തന്നെ ബാധിക്കുമ്പോള്‍ ഉയര്‍ന്ന ഗുണ നിലവാരമുള്ള കാര്‍ബോ ഹൈഡ്രേറ്റുകളായ പഴം, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ശരീരത്തിന് ഗുണം ചെയ്യുന്നവയാണെന്നും ജെങ്കിന്‍സ് പറയുന്നു.
ഗവേഷണത്തിനിടെ 8,780 പേര്‍ മരിച്ചു. ഇതില്‍ 8,252 മരണങ്ങളും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൊണ്ടുണ്ടായതാണ്. ഗ്ലൈസെമിക് ഇന്‍ഡെക്‌സ് ഡയറ്റിന്റെ ഏറ്റവും ഉയര്‍ന്ന 20% പരിധിയിലുള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത 50% വര്‍ദ്ധിക്കുന്നതായി നിരീക്ഷണങ്ങള്‍ വെളിപ്പെടുത്തി. അമിതവണ്ണമുള്ളവര്‍ക്ക് അപകടസാധ്യത വളരെ കൂടുതലാണ്

Related Articles

Back to top button