KERALALATEST

‘എന്‍എസ്എസ് പറയുന്ന എല്ലാത്തിനും പദാനുപദ മറുപടി ആവശ്യമില്ല’: വിജയരാഘവന്‍

തിരുവനന്തപുരം: നിയമസഭയില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് പ്രസ്താവിച്ച് സിപിഎം ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്‍. എന്‍എസ്എസ് പറയുന്ന എല്ലാ കാര്യത്തിനും പദാനുപദ മറുപടി ആവശ്യമില്ലെന്നും എന്‍എസ്എസ് സംബന്ധിച്ച് സിപിഎം നിലപാടാണ് ദേശാഭിമാനി ലേഖനത്തില്‍ വ്യക്തമാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലേക്ക് അയക്കേണ്ടവരെ തീരുമാനിച്ചത് പാര്‍ട്ടിയാണെന്നും അതിന്റെ മാനദണ്ഡങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കേണ്ടതില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. രാജ്യസഭയില്‍ രണ്ടു സീറ്റുകള്‍ നേടാനാവുന്ന ഇടത് മുന്നണി, ജോണ്‍ ബ്രിട്ടാസിനെയും സംസ്ഥാന സമിതിയംഗം ഡോ വി ശിവദാസനീയുമാണ് മത്സരിപ്പിക്കുന്നത്.
‘തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നടത്തിയ തെറ്റായ കാര്യങ്ങളുടെ തുടര്‍ച്ച ബിജെപിക്ക് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് തരംതാണ പ്രസ്താവനകള്‍ ആവര്‍ത്തിച്ച് നടത്തുന്നു. ഇത്തരം പ്രസ്താവനകളുടെ അനുരണനമാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനയിലും കാണുന്നത്. ഒരേ വാക്കുപയോഗിച്ച് രണ്ട് പേരും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നു. കേരളത്തിലെ ജനപിന്തുണ ഇത്തരം തെറ്റായ സമീപനങ്ങള്‍ക്ക് ലഭിക്കില്ല.’
മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നത് ആക്ഷേപം മാത്രമാണ്. കേന്ദ്ര മന്ത്രി ആക്ഷേപം ഉന്നയിച്ച് കൊണ്ടെയിരിക്കുന്നു. ആക്ഷേപം ഉന്നയിക്കല്‍ മന്ത്രിയായി അദ്ദേഹം മാറി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കാന്‍ വലിയ തോതില്‍ ഇടപെടണമെന്ന് തീരുമാനിച്ചു. കേരളത്തില്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ ഒരു കോടി ചുരുങ്ങിയത് ലഭിക്കണം. വാക്‌സീന്‍ കൂടുതല്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇടതുമുന്നണിയും കൂടുതല്‍ വാക്‌സീന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button