LATESTNATIONALTOP STORY

താനെ ആശുപത്രിയിൽ തീപിടുത്തം; വെന്റിലേറ്ററിലുണ്ടായിരുന്ന നാല് രോ​ഗികൾ മരിച്ചു

താനെയിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നാല് രോ​ഗികൾ മരിച്ചു. മുംബ്രയിലെ പ്രൈംക്രിട്ടികെയര്‍ ആശുപത്രിയിലായിരുന്നു തീപിടുത്തം. വെന്‍റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. രോ​ഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. ഇന്ന് പുലർച്ചെ 3.40ഓടെയാണ് അപകടമുണ്ടായത്. ഇരുപതോളം രോ​ഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആശുപത്രിയിലെ മീറ്റർ റൂമിലുണ്ടായ ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം.

Related Articles

Back to top button