LATESTOTHERSSPORTS

ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ആശുപത്രി വിട്ടു

കോപ്പന്‍ഹേഗന്‍ : ഡെന്മാര്‍ക്കിന്റെ യൂറോപ്രതീക്ഷികളുടെ പതാകവാഹകനായ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആശുപത്രി വിട്ടു,
ചെറിയ വാക്കുകളില്‍ തന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ച എല്ലാവരോടും നന്ദിപറഞ്ഞശേഷമാണ് എറിക്‌സണ്‍ ആശുപത്രി വിട്ടത്.
. ഫിന്‍ലന്റിനെതിരായ മത്സരത്തിലെ നാല്‍പ്പത്തി രണ്ടാം മിനിറ്റില്‍ ആണ് ഏറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞ് വീഴുന്നത്. അതോടെ ഡെന്മാര്ക്കിന്റെ യുറോ ്പ്രതീക്ഷികളും അവസാനിച്ചു. കളിച്ച രണ്ടു
കളിയും തോറ്റു കഴിഞ്ഞ ഡെന്മാര്‍ക്ക് ഏകദേശം പുറത്തായിക്കഴിഞ്ഞു.
എറിക്‌സന് ഹൃദയാഘാതം സംഭവിച്ചവര്‍ക്ക് നല്‍കുന്ന പ്രാഥമിക പരിചരണം മാത്രമെ ഗ്രൗണ്ടില്‍ വെച്ചു നല്‍കാന്‍ കഴിഞ്ഞുള്ളു. 15 മിനിറ്റിനു ശേഷം ആശുപത്രിയിലേക്കു മാറ്റി. ഉടനടി ഹൃദയ ശസ്ത്രക്രിയക്കും എറിക്‌സണെ വിധേയനാക്കി.
സഹ താരങ്ങളുടെ സമയോചിതമായ ഇടപെടല്‍ ആണ് ജീവന്‍ നില നിര്‍ത്താന്‍ സഹായിച്ചത്.
ഡാനീഷ് ക്യാപ്റ്റന്‍ കേജറിന്റെ സമയോചിതമായ ഇടപെടല്‍ ആണ് ലോകം മുഴുവന്‍ ഉറ്റുനോക്കി. മെഡിക്കല്‍ സംഘം ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ മുതല്‍ ക്യാപ്റ്റന്റെ റോള്‍ വളരെ ഭംഗിയായി നിറവേറ്റാന്‍ അദേഹത്തിന് സാധിച്ചു. കളി കണ്ട് ഇരുന്ന ഏറിക്‌സണിന്റെ പത്‌നിയെയും ആശ്വസിപ്പിക്കാന്‍ അദേഹം മറന്നില്ല.
ഒന്നര മണിക്കൂറിന് ശേഷം പുനരാരംഭിച്ച മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഡെന്മാര്‍ക്കിനേ ഫിന്‍ലന്‍ഡ് അട്ടിമറിച്ചു. തൊട്ടടുത്ത മത്സരത്തില്‍ ബെല്‍ജിയം സ്‌ട്രൈക്കര്‍ ലുക്കാക്കു ഗോള്‍ നേടിയ ശേഷം ക്യാമറയുടെ അടുത്ത് ഓടി വന്നു എറിക് ഐ ലവ് യൂ എന്ന് പറയുന്നത് ഈ യൂറോ കപ്പിന്റെ തന്നെ വേദന നിറഞ്ഞ നിമിഷമായിരുന്നു.

Related Articles

Back to top button