LATESTNATIONAL

ജമ്മുവില്‍ 5 കിലോ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ഡ്രോണ്‍ വെടിവെച്ചിട്ടു

ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ സ്‌ഫോടക വസ്തു വഹിച്ചെത്തിയ ഡ്രോണ്‍ ജമ്മു കശ്മീര്‍ പോലീസ് വെടിവെച്ച് വീഴ്ത്തി. ഹെക്‌സാകോപ്ടര്‍ ഡ്രോണാണ് വെടിവെച്ചിട്ടത്. ജമ്മുവിലെ അഖനൂര്‍ ഏരിയയില്‍ അതിര്‍ത്തിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ മാറിയാണ് ഡ്രോണ്‍ പോലീസ് വെടിവെച്ചിട്ടതെന്നാണ് റിപ്പോര്‍ട്ട്.
ഡ്രോണില്‍ നിന്ന് അഞ്ച് കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദികള്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണിതെന്ന് അധികൃതര്‍ പറയുന്നു. ലഷ്‌കര്‍ ഇ ത്വയിബയാണ് ഡ്രോണ്‍ അയച്ചതിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ സമാന രീതിയില്‍ നടന്ന അക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.
ഇത് ആദ്യമായാല്ല ജമ്മു അതിര്‍ത്തിയില്‍ സ്‌ഫോടക വസ്തുക്കള്‍ വഹിച്ച് ഡ്രോണുകള്‍ എത്തുന്നത്. ജൂണ്‍ 27ന് ജമ്മു എയര്‍ബേസിന് നേരെ നടന്ന ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കഴിഞ്ഞ ഒരുമാസത്തിനിടക്ക് നിരവധി തവണ ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് അഖനൂര്‍ ഏരിയയില്‍ ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button