KERALALATEST

‘എല്ലാ സ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് വേണം, പുതിയ നേതാക്കള്‍ വരണം’, നേതൃത്വത്തോട് തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം വേണമെന്നും പ്രവര്‍ത്തകസമിതിയില്‍ അടക്കം എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വിവിധ ദിനപത്രങ്ങളിലെഴുതിയ ലേഖനത്തിലാണ് പാര്‍ട്ടി നേതൃത്വത്തിന് ഒരു നിര നിര്‍ദേശങ്ങള്‍ തരൂര്‍ നല്‍കുന്നത്. പുതിയ നേതാക്കള്‍ക്ക് കടന്ന് വരാന്‍ അവസരമൊരുക്കണമെന്നും, അവരുടെ അഭിപ്രായം കേട്ട്, അവരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരമുണ്ടാകണമെന്നും തരൂര്‍ ആവശ്യപ്പെടുന്നു.
‘വെല്ലുവിളി ഏറ്റെടുക്കണം’ എന്ന തലക്കെട്ടില്‍ വിവിധ ദിനപത്രങ്ങളില്‍ എഴുതിയ ലേഖനത്തില്‍ മോദിയെയും ബിജെപിയെയും വിമര്‍ശക്കുന്നതിന് ഒപ്പം എന്ത് ചെയ്യാന്‍ പോകുന്നു എന്ന് കൂടി പറയണമെന്ന് തരൂര്‍ ആവശ്യപ്പെടുന്നു. മൂല്യങ്ങളെ ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്ന് തരൂര്‍ ഓര്‍മപ്പെടുത്തുന്നു. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി കോണ്‍ഗ്രസ് തുടരണം.

Related Articles

Back to top button