BREAKING NEWSKERALA

‘കേരളത്തിലൊഴികെ പാര്‍ട്ടി ദുര്‍ബലമാകുന്നു’: സിപിഎം സംഘടനാ റിപ്പോര്‍ട്ട്

കണ്ണൂര്‍: കേരളത്തിലൊഴികെ പാര്‍ട്ടി ദുര്‍ബലമാകുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. രണ്ട് ശക്തികേന്ദ്രങ്ങള്‍ ചോര്‍ന്ന് പോകുകയാണെന്നും കേരളമടക്കം മുന്നണി വിപുലീകരണം ആലോചിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടി രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കാലമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
പാര്‍ട്ടിയുടെ രണ്ടു ശക്തികേന്ദ്രങ്ങള്‍ ചോര്‍ന്നു പോകുന്നു. കേരളത്തിലൊഴികെ പാര്‍ട്ടി ദുര്‍ബലമാകുന്നു. ബിജെപി – ആര്‍എസ്എസ് ഭരണം ചെറുക്കാന്‍ പാര്‍ട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തണം. ബഹുജന അടിത്തറയുള്ള വിപ്ലവ പാര്‍ട്ടിയായി മാറണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇടത് ജനാധിപത്യ ബദല്‍ ശക്തമാക്കണമെന്ന് റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നു. സംഘടന ശക്തിപ്പെടുത്തുന്നതിന് 10 നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇടതുമുന്നണി വിപുലീകരിക്കുന്ന കാര്യം കേരളം ഉള്‍പ്പടെ ആലോചിക്കണം. പ്രാദേശിക വിഷയങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളുമായി ബന്ധമുണ്ടാക്കണം. പാര്‍ട്ടി അംഗത്വത്തിനുള്ള അഞ്ച് മാനദണ്ഡങ്ങള്‍ കര്‍ക്കശമായി നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രാഞ്ച് കമ്മിറ്റികള്‍ ആറുമാസത്തിനുള്ളില്‍ സജീവമാക്കണം. കൂടുതല്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അടുത്ത രണ്ടു വര്‍ഷവും അംഗത്വം നല്കണം. പാര്‍ട്ടിയുടെ മുഴുവന്‍ സമയപ്രവര്‍ത്തകരായി കൂടുതല്‍ യുവാക്കളെ നിയമിക്കണം. സെന്‍ട്രല്‍ പാര്‍ട്ടി സ്‌കൂള്‍ ശക്തിപ്പെടുത്തണം. ആര്‍എസ്എസിനെക്കുറിച്ചുള്ള പഠനം പാര്‍ട്ടി സ്‌കൂളില്‍ ഉള്‍പ്പെടുത്തണം. സാമൂഹ്യ മാധ്യമങ്ങളെ പാര്‍ട്ടിയുമായി സംയോജിപ്പിക്കാന്‍ നേതാക്കള്‍ക്ക് കഴിയണം. ഗ്രാമീണ തൊഴിലാളി യൂണിയനുകള്‍ സ്ഥാപിക്കണം. വര്‍ഗ്ഗബഹുജന സംഘടനകളുടെ സ്വതന്ത്ര പ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button