BREAKING NEWSWORLD

‘അന്യഗ്രഹ ജീവികള്‍ മനുഷ്യരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു’; സ്ത്രീ ഗര്‍ഭിണിയായെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അന്യഗ്രഹ ജീവികള്‍ മനുഷ്യരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. അന്യഗ്രഹജീവിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു യുവതി ഗര്‍ഭിണിയായെന്ന് ഡിഫന്‍സ് ഇന്റിലിജന്‍സ് ഏജന്‍സിയില്‍ നിന്നുള്ള പെന്റഗണ്‍ രേഖകള്‍ വ്യക്തമാക്കുന്നതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
അന്യഗ്രഹ ജീവികളും മനുഷ്യരും തമ്മില്‍ അഞ്ച് തവണ ലൈംഗിക ബന്ധം പുലര്‍ത്തിയതായി വിവരാവകാശ അപേക്ഷയുടെ ഭാഗമായി പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തട്ടിക്കൊണ്ട് പോകല്‍, ഗര്‍ഭധാരണം, ശാരീരിക ബന്ധം എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മനുഷ്യരും അന്യഗ്രഹ ജീവികളും തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെട്ടുള്ള പഠനറിപ്പോര്‍ട്ട് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി പുറത്തുവിട്ടു.
പെന്റഗണിന്റെ രഹസ്യ യുഎഫ്ഒ പ്രോഗ്രാമായ അഡ്വാന്‍സ്ഡ് ഏവിയേഷന്‍ ത്രെറ്റ് ഐഡന്റിഫിക്കേഷന്‍ പ്രോഗ്രാമുമായി (എഎടിഐപി) ബന്ധപ്പെട്ട 1500ലധികം പേജുകളുള്ള ഡിഐഎ ഡോക്യുമെന്റുകളുടെ ഭാഗമായ റിപ്പോര്‍ട്ടില്‍ അനോമലസ് ബിഹേവിയര്‍, പ്രേതങ്ങള്‍, ആത്മാക്കള്‍, മറ്റ് ഐതിഹാസിക വസ്തുക്കള്‍ എന്നിങ്ങനെ തരംതിരിച്ചുള്ള മറ്റൊരു രേഖയുടെ റിപ്പോര്‍ട്ടുകളുണ്ട്.
യുഎഫ്ഒ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവര്‍ക്ക് പരിക്കേല്‍ക്കുകയോ റേഡിയേഷന്‍ മൂലമുള്ള പൊള്ളല്‍, മസ്തിഷ്‌ക പ്രശ്‌നങ്ങള്‍, ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ എന്നിവ സംഭവിക്കുകയോ ചെയ്യും. വായുവിലൂടെ സഞ്ചരിക്കുന്ന അനോമലസ് വാഹനങ്ങളുമായി അടുത്തുള്ള സമ്പര്‍ക്കം മൂലം മനുഷ്യര്‍ക്ക് പരിക്കേറ്റതായി കണ്ടെത്തി. പരിക്കുകള്‍ വൈദ്യുതകാന്തിക വികിരണവുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇത്തരം വസ്തുക്കള്‍ യുഎസിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രണ്ട് മനുഷ്യരുടെ നഗ്‌ന ചിത്രങ്ങളയച്ച് അന്യഗ്രഹ ജീവികളെ ആകര്‍ഷിക്കാനുള്ള ശ്രമം നാസയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ആരംഭിച്ചതയി വിദേശ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാസയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ജോനാഥന്‍ ജിയാംഗും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ബീക്കണ്‍ ഇന്‍ ദ ഗാലക്‌സി (ബിഐടിജി) എന്ന് പേരിട്ടിരിക്കുന്ന പുതിയ ബഹിരാകാശബൗണ്ട് നോട്ട് വികസിപ്പിച്ചെടുത്തത്.
അന്യഗ്രഹ ജീവികള്‍ക്ക് ഡികോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള രണ്ട് സ്ത്രീയുടെയും പുരുഷന്റെയും നഗ്‌ന ചിത്രങ്ങളയക്കാനാണ് ഗവേഷകരുടെ തീരുമാനം. ഇതുവഴി അന്യഗ്രഹ ജീവികളുടെ ആകാംക്ഷ വര്‍ദ്ധിപ്പിക്കാനും ആശയവിനിമയം പ്രോത്സാഹിപ്പിക്കാനും സാധിക്കും. നീക്കം വിജയിച്ചാല്‍ പ്രപഞ്ചത്തിലെ മറ്റ് ജീവജാലങ്ങളുമായി ബന്ധപ്പെടാന്‍ കഴിയുമെന്നും സംഘം പ്രതീക്ഷിക്കുന്നുണ്ട്.

Related Articles

Back to top button