BREAKING NEWSKERALA

ഗവര്‍ണര്‍ക്കെതിരെ വീണ്ടും കോടിയേരി, കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തുന്നു

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മന്‍. മോദി സര്‍ക്കാരിന്റെ കമാണ്ടര്‍ ഇന്‍ ചീഫ് ആകാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഗവര്‍ണറും സര്‍ക്കാരും രണ്ട് പക്ഷത്തായി നിലകൊള്ളുകയാണ്. ഈ ഭിന്നത മോദി സര്‍ക്കാരിന്റെ ചട്ടുകമായ ഗവര്‍ണറും മതനിരപേക്ഷ സര്‍ക്കാരും തമ്മില്‍ ആണ് .ഈ ചേരിതിരിവ് മോദി നയത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ്. ഇതില്‍ ഏതുകക്ഷി ഏതു ഭാഗത്ത് നില്‍ക്കുന്നുവെന്നത് പ്രധാനം ആണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു. പാര്‍ട്ടി മുഖപത്രം ആയ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ആണ് ഭിന്നതയുടെ ആഴം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മന്‍ തന്നെ വ്യക്തമാക്കുന്നത്.
ഗവര്‍ണര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സംഘപരിവാര്‍ അജണ്ട ആണെന്നും കോടിയേരി ബാലകൃഷ്ണന്‍ തുറന്നടിച്ചു ഗവര്‍ണറുടെ നടപടികള്‍ വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടിആണ്. കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തുകയാണ് ഗവര്‍ണര്‍. സമാന്തര ഭരണം അടിച്ചേല്‍പിക്കാന്‍ ഗവര്‍ണര്‍ക്ക് ആകില്ലെന്നും കോടിയേരി രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഗവര്‍ണര്‍ വളയമില്ലാതെ ചാടരുതെന്ന പേരിലാണ് ലേഖനം.കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മന്‍ ദേശാഭിമാനിയില്‍ ലേഖനം എഴുതിയിരുന്നു

Related Articles

Back to top button