BREAKING NEWSNATIONAL

ലിവിംഗ്, ക്വീര്‍ റിലേഷന്‍ഷിപ്പുകള്‍ കുടുംബമായി കണക്കാക്കാം: സുപ്രിംകോടതി

ന്യൂഡല്‍ഹി: ലിവിംഗ്, ക്വീര്‍ റിലേഷന്‍ഷിപ്പുകള്‍ കുടുംബമായി കണക്കാക്കാമെന്ന നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. നിയമത്തിലും സമൂഹത്തിലും ‘പരമ്പരാഗത കുടുംബം’ എന്ന ധാരണ മാറ്റേണ്ടതും ഗാര്‍ഹിക, അവിവാഹിത (ലിവിംഗ്, ക്വീര്‍) ബന്ധങ്ങളും കുടുംബത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
ഗാര്‍ഹിക, ക്വിയര്‍ ബന്ധങ്ങള്‍, ദത്തെടുക്കല്‍, വളര്‍ത്തല്‍, പുനര്‍വിവാഹം എന്നിവയെല്ലാം കുടുംബബന്ധങ്ങളാണെന്നും നിയമം അവ അംഗീകരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇവര്‍ക്ക് നിയമത്തിന്റെ തുല്യ പരിരക്ഷയ്ക്കും ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്.

Related Articles

Back to top button