BUSINESSBUSINESS NEWS

റിഫഌ്‌സ് ബീറ്റ്+ അവതരിപ്പിച്ചു ഫാസ്റ്റ്ട്രാക്ക് സ്മാര്‍ട്ട് വിഭാഗത്തിലേക്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത് അസസ്സറി ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് റിഫഌ്‌സ് ബീറ്റ്+ അവതരിപ്പിച്ചു കൊണ്ട് അഫോഡബിള്‍ വെയറബിള്‍ രംഗത്തേക്കു കടക്കുന്നു. 1.69 ഇഞ്ച് അള്‍ട്രാവിയു ഡിസ്‌പ്ലേയുള്ള ഈ പുതിയ സ്മാര്‍ട്ട് വാച്ച് 60 ഹെര്‍ട്ട്‌സ് റിഫ്രഷ് റേറ്റും 500 നിറ്റ്‌സ്‌ ്രൈബറ്റ്‌നസ് കപാസിറ്റിയുമായാണ് എത്തുന്നത്. 60 സ്‌പോട്‌സ് മോഡുകളും നിരവധി യൂട്ടിലിറ്റി സവിശേഷതകളും ഉള്ള ഈ പുതിയ സ്മാര്‍ട്ട് വാച്ച് ഇപ്പോള്‍ ആമസോണ്‍ ഫാഷനില്‍ മാത്രമായാണ് ലഭ്യമാകുക. റിഫഌ്‌സ് ബീറ്റ്+ 1495 രൂപയെന്ന പ്രത്യേക അവതരണ വിലയിലാണ് ഫാസ്റ്റ്ട്രാക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, വിമെന്‍ ഹെല്‍ത്ത് മോണിറ്റര്‍, സ്ലീപ് ട്രാക്കര്‍, എസ്പിഒ2 മോണിറ്റര്‍ തുടങ്ങിയ നിരവധി അനിവാര്യ ട്രാക്കറുകള്‍ ഉള്‍പ്പെടുത്തിയുള്ള ഹെല്‍ത്ത് സ്യൂട്ട് റിഫഌ്‌സ് ബീറ്റ്+നെ ഗുണമേന്‍മയുള്ള വെയറബിള്‍ ഡിവൈസ് ആക്കി മാറ്റുന്നു.

Related Articles

Back to top button