BREAKING NEWSKERALA

ഇടതുപക്ഷത്തെയും ബിജെപിയെയും ക്ഷണിക്കില്ല; ഏകീകൃത സിവില്‍ കോഡില്‍ ജനസദസുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറിന് പിന്നാലെ ജനസദസുമായി കോണ്‍ഗ്രസ്. .’ബഹുസ്വരതയെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പരിപാടിക്ക് ഈ മാസം 22ന് കോഴിക്കോട് തുടക്കമാകും. ഇടതുപക്ഷത്തെയും ബിജെപിയെയും ഒഴിച്ച് നിര്‍ത്തിയാണ് ജനസദസ് സംഘടിപ്പിക്കുന്നത്. മത- സാമുഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.
ഏകീകൃത സിവില്‍ കോഡില്‍ നിലപാട് ഇല്ലെന്ന രാഷ്ട്രീയ ആരോപണത്തിനുള്ള മറുപടിക്കൊപ്പം മുസ്ലിം ലീഗിനെ പ്രീതിപ്പെടുത്തുക കൂടിയാണ് ജനസദസിലൂടെ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. സെമിനാറിന് ക്ഷണിക്കാത്ത സിപിഐഎമ്മിന് അതെ നാണയത്തില്‍ മറുപടി കൊടുക്കാനാണ് തീരുമാനം. എല്‍ഡിഎഫ് ഘടകക്ഷികള്‍ക്കും ബിജെപിക്കും ക്ഷണം ഉണ്ടാകില്ല.
മത-സാമുദായിക നേതാക്കളെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ പിസിസി പ്രസിഡന്റ് കെ സുധാകരനും നേരിട്ടെത്തി ക്ഷണിക്കും. കോഴിക്കോട് സ്വാഗത സംഘം രൂപീകരിച്ച് ആദ്യ യോഗം ചേര്‍ന്നു. 151 പേരാണ് കമ്മറ്റിയിലുള്ളത്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ന്യൂന പക്ഷങ്ങളെ കൂടെ നിര്‍ത്താനുള്ള വേദി കൂടിയാണ് പരിപാടി. അതേ സമയം ഏകീകൃത സിവില്‍ കോഡില്‍ കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തിന്റെ ഭിന്നാഭിപ്രായം രാഷ്ട്രിയ എതിരാളികള്‍ ആയുധമാക്കുകയാണ്.

Related Articles

Back to top button