BANKINGBUSINESS

ഐസിഐസിഐ ബാങ്ക് മണ്‍സൂണ്‍ ബൊനാന്‍സ പ്രഖ്യാപിച്ചു

കൈാച്ചി: നിരവധി ആനുകൂല്യങ്ങളും ഇളവുകളുമായി ഐസിഐസി ബാങ്ക് മണ്‍സൂണ്‍ ബൊനാന്‍സ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത ആപ്പിള്‍ സ്റ്റോറുകളില്‍ 2341 രൂപ പ്രതിമാസ തവണകളുമായി ഐഫോണ്‍ 14, ഇലക്ട്രോണിക് സ്റ്റോറുകളില്‍ ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ 26,000 രൂപ വരെ ക്യാഷ് ബാക്ക്, യാത്രാഅവധിക്കാല ബുക്കിങുകള്‍ക്ക് 20,000 രൂപ വരെ ഇളവ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണുള്ളത്.
ഓണ്‍ലൈന്‍ ഷോപ്പിങ്, ഡൈനിങ്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യല്‍, ആരോഗ്യസൗന്ദര്യ സംരക്ഷണ ഉല്‍പന്നങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ആനുകൂല്യങ്ങളും ഇളവുകളുമുണ്ട്. ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഇന്റര്‍നെറ്റ് ബാങ്കിങും ഉപയോഗിച്ച് 50 ശതമാനം വരെ ഇളവുകളും ക്യാഷ്ബാക്കുകളും നേടാം. ആകര്‍ഷകമായ ഇഎംഐ ആനുകൂല്യങ്ങളുമുണ്ട്.
മണ്‍സൂണ്‍ ബൊനാന്‍സയുടെ മൂന്നാമത് പതിപ്പാണ് ബാങ്ക് പ്രഖ്യാപിക്കുന്നത്. ഫ്ളിപ്കാര്‍ട്ട്, ആപ്പിള്‍, സാംസങ്, എല്‍ജി. മെയ്ക്ക് മൈ ട്രിപ്പ്, വണ്‍ പ്ലസ്, ഖത്തര്‍ എയര്‍വെയ്സ്, ടാറ്റാ ക്ലിക് ലക്ഷ്വറി, യാത്ര തുടങ്ങി നിരവധി ബ്രാന്‍ഡുകളുമായി ചേര്‍ന്നാണ് ആനുകൂല്യങ്ങള്‍.

Related Articles

Back to top button