BREAKING NEWSWORLD

ഹണിമൂണിന് പോയി തിരികെ വന്നയുടനെ വധു അസുഖം വന്ന് കിടപ്പിലായി, പരിശോധനയിലറിഞ്ഞത് ഞെട്ടിക്കുന്ന വിവരം

നിരവധിക്കണക്കിന് വ്യത്യസ്തവും അമ്പരപ്പിക്കുന്നതുമായ അനുഭവങ്ങളാണ് ഇപ്പോള്‍ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുന്നിലേക്ക് വരുന്നത്. അതില്‍ ചിലതൊക്കെ കേള്‍ക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിച്ച് കാണുമോ എന്ന് നാം അന്തംവിടും. ചില കഥകളൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് ഇങ്ങനെ സംഭവിച്ചില്ലല്ലോ എന്ന് ആശ്വാസം തോന്നും. അതുപോലെ എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ച അനുഭവമാണ് 36 -കാരിയായ ഹെലന്‍ ഹാനെമാന്റേതും.
2016 -ലായിരുന്നു അവളുടെ വിവാഹം. ഹണിമൂണിന് പോയി തിരികെ വന്നതോടെയാണ് അവളുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ കണ്ട് തുടങ്ങിയത്. അതിലൊന്ന് അവളെപ്പോഴും തുരങ്കത്തില്‍ നിന്നുള്ളത് പോലെയുള്ള ചില ദൃശ്യങ്ങള്‍ കാണാന്‍ തുടങ്ങി എന്നതാണ്. പിന്നെ വിട്ടുമാറാത്ത തലവേദനയും. തുടക്കത്തില്‍ അവളുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് അവള്‍ ഗര്‍ഭിണി ആയിരിക്കും എന്നാണ്. എന്നാല്‍ പരിശോധനയില്‍ ആയിരുന്നില്ല. ഇതേ തുടര്‍ന്ന് അവള്‍ ഡോക്ടറെ കാണാന്‍ പോയി. ഡോക്ടര്‍ പറഞ്ഞത് അവള്‍ക്ക് വിഷാദം ആണ് എന്നായിരുന്നു.
ശേഷം ഹെലനും ഭര്‍ത്താവും അവളുടെ പുതിയ വീട്ടിലേക്ക് താമസം മാറി. പക്ഷേ, എന്തൊക്കെ ചെയ്തിട്ടും അവളുടെ അസുഖങ്ങള്‍ക്ക് മാത്രം യാതൊരു കുറവും വന്നില്ല. ഒരാഴ്ചയ്ക്ക് ശേഷം, നെഞ്ചില്‍ ഒരു ഭാരം പോലെ അവള്‍ക്ക് അനുഭവപ്പെട്ടു. അതിനെ തുടര്‍ന്ന് ഹെലന്‍ നേരത്തെ ഉറങ്ങാന്‍ പോയി. അപ്പോഴാണ് അവള്‍ക്ക് ആദ്യമായി അപസ്മാരം ഉണ്ടാകുന്നത്. പിന്നാലെ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് അവള്‍ക്ക് രണ്ട് അപസ്മാരം കൂടി ഉണ്ടായി. പിന്നീടുള്ള പരിശോധനയിലാണ് അവള്‍ക്ക് ബ്രെയിന്‍ ട്യൂമറാണ് എന്ന് തിരിച്ചറിഞ്ഞത്.
നാല് മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ ഹെലന്‍ മരിക്കും എന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2016 ജനുവരിയില്‍ 11 മണിക്കൂര്‍ സര്‍ജറിയിലൂടെ അവള്‍ കടന്നുപോയി. അവള്‍ക്ക് ഗ്രേഡ് 3 ആസ്‌ട്രോസൈറ്റോമ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
ഇതിനുശേഷം, ഹെലന്‍ അഞ്ച് സെഷന്‍ കീമോതെറാപ്പിയിലൂടെയും 33 സെഷന്‍ റേഡിയോ തെറാപ്പിയിലൂടെയും കടന്നുപോയി. 2022 -ല്‍, അവളുടെ തലച്ചോറില്‍ രക്തം ലീക്കായതിനെ തുടര്‍ന്ന് എഴുതാനും സംസാരിക്കാനും ഉള്ള കഴിവ് കുറഞ്ഞുവന്നു. ഓരോ ദിവസവും തനിക്ക് ആളുകളെ പോലും മനസിലാകാതെ വന്നു. തന്റെ മാതാപിതാക്കള്‍ അവരുടെ മകള്‍ അവരുടെ കണ്‍മുന്നില്‍ വച്ച് മരിച്ചുപോകും എന്ന് കരുതിയിരുന്നു, എന്നാല്‍, ചികിത്സയിലൂടെ താന്‍ മെച്ചപ്പെട്ടു എന്നും ഹെലന്‍ പറയുന്നു.
ഇപ്പോള്‍ മാധ്യമങ്ങളോടാണ് അവള്‍ തന്റെ ഈ അനുഭവങ്ങളെല്ലാം വിവരിച്ചത്.

Related Articles

Back to top button