BREAKING NEWSKERALALATESTLOCAL NEWSMALAPPURAMNEWS

വാഴക്കാട്ട് ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 17കാരിയുടെ വസ്ത്രം കണ്ടെത്തി

മലപ്പുറം: വാഴക്കാട്ട് ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 17കാരിയുടെ വസ്ത്രം കണ്ടെത്തി. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് വസ്ത്രം കണ്ടെത്തിയത്. മൃതദേഹം ലഭിക്കുമ്പോള്‍ മേല്‍ വസ്ത്രം ഇല്ലാത്ത നിലയിലായിരുന്നു.

കുട്ടി മരിച്ചതിന് ഏതാനും അകലെ നിന്നാണ് വസ്ത്രം മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.എന്നാല്‍ മൃതദേഹത്തില്‍ മേല്‍ വസ്ത്രം ഇല്ലാത്തത് സംശയത്തിനിടയാക്കിയിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന കരാട്ടെ പരിശീലകന്‍ സിദ്ദീഖ് അലിയെ (43) പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നത് പതിവാണെന്നും ഇതെല്ലാം കരാട്ടയുടെ ഭാഗമാണെന്നായിരുന്നു സിദ്ദീഖ് കുട്ടികളോട് പറഞ്ഞിരുന്നത്. ഇയാള്‍ നേരത്തെ പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ആളാണെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button