BREAKING NEWSKERALALATESTNEWS

വന്യമൃഗ ശല്യം: കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ കോര്‍ഡിനേഷന്‍ യോഗം ബന്ദിപ്പൂരില്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: വന്യമൃഗശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ കോര്‍ഡിനേഷന്‍ യോഗം ബന്ദിപ്പൂരില്‍ പൂര്‍ത്തിയായി. സംസ്ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രന്‍, കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.

വന്യമൃഗ ശല്യം തടയാന്‍ ഏതെല്ലാം തലത്തില്‍ സഹകരണം സാധ്യമാകും എന്നാണ് യോഗം പ്രധാനമായും വിലയിരുത്തിയത്. യോഗത്തില്‍ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കര്‍ണാടകവും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ടു. കേരള-കര്‍ണാടക വനം വകുപ്പ് മന്ത്രിമാരാണ് ചാര്‍ട്ടറില്‍ ഒപ്പിട്ടത് എന്നാണ് സൂചന.

1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. നിയമഭേദഗതി ആവശ്യത്തിന് തമിഴ്നാടും കര്‍ണാടകയും പിന്തുണ നല്‍കി. വംശവര്‍ധനയുള്ള മൃഗങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും കേരളം ആവശ്യപ്പെട്ടു.

റെയില്‍ ഫെന്‍സിങ്ങിന് കേന്ദ്രം സഹായം നല്‍കുന്നില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ബി. ഹണ്ടാരെയും പറഞ്ഞു.

Related Articles

Back to top button