BREAKING NEWSKERALALATEST

സിദ്ധാര്‍ത്ഥന്റെ മരണം; സസ്‌പെന്‍ഷന്‍ പിന്‍വലിച്ച 33 വിദ്യാര്‍ത്ഥികളെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു

കല്‍പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്ത്, പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സസ്‌പെന്‍ഷന്‍. ഇത് സംബന്ധിച്ച ഉത്തരവ് ഡീന്‍ പുറത്തുവിട്ടു.
ഏഴ് പ്രവൃത്തി ദിനങ്ങളിലേക്കാണ് സസ്‌പെന്‍ഷന്‍. 33 വിദ്യാര്‍ത്ഥികളെയും കുറ്റവിമുക്തരാക്കി വിസി ഇറക്കിയ ഉത്തരവ് പിന്‍വലിച്ചാണ് സസ്പെന്‍ഷന്‍.
കോളേജില്‍ നിന്ന് റാഗിങിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Related Articles

Back to top button