BREAKING NEWSKERALA

എംവിഡിമാരുടെ പരസ്യ പരീക്ഷയില്‍ വെട്ടിലായി ടെസ്റ്റിന് എത്തിയവര്‍; സമ്മര്‍ദം കാരണം പലരും തോറ്റു

തിരുവനന്തപുരം: പ്രതിദിനം നൂറിലധികം പേര്‍ക്ക് ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥരെ കൊണ്ട് പരസ്യമായി പരീക്ഷ നടത്തിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. 15 ഉദ്യോഗസ്ഥര്‍ക്കായിരുന്നു ഇന്ന് പരസ്യ പരീക്ഷ നടത്തിയത്. ഫലമനുസരിച്ച് നടപടിയെടുക്കാനാണ് ഗതാഗത മന്ത്രിയുടെ നീക്കം. ഉദ്യോഗസ്ഥരുടെ പരീക്ഷ കാരണം ട്രെവിംഗ് ടെസ്റ്റിനെത്തിയവരാണ് വെട്ടിലായത്. സമ്മര്‍ദം കാരണം പലരും തോറ്റു.
ഒരു ദിവസം നൂറിലധികം ലൈസന്‍സ് നല്‍കുന്ന പതിനഞ്ച് എംവിഡിമാരെയാണ് മുട്ടത്തറയില്‍ വിളിച്ചുവരുത്തി പരസ്യ പരീക്ഷ നടത്തിയത്. ഉദ്യോഗസ്ഥരെല്ലാം വെറും ആറ് മിനിറ്റ് കൊണ്ടാണ് പരീക്ഷ നടത്തിയ ലൈസന്‍സും നല്‍കുന്നതെന്നാണ് ഗതാഗത മന്ത്രിയുടെ പക്ഷം. ആദ്യം എച്ച് എടുപ്പിച്ചു, വിജയിച്ചവര്‍ മൂന്ന് മിനിറ്റെടുത്തു. പിന്നെ റോഡ് ടെസ്റ്റ്. ഉദ്യോഗസ്ഥരുടെ പരസ്യ ടെസ്റ്റിന്റെ ഫലം നീരീക്ഷണച്ചുമതല ഉള്ള ഉദ്യോഗസ്ഥര്‍ ഗതാഗതമന്ത്രിക്ക് കൈമാറും. സമയക്രമത്തില്‍ പാളിച്ച ഉണ്ടായെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനാണ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നീക്കം.
ഉദ്യോഗസ്ഥരുടെ പരസ്യ ടെസ്റ്റില്‍ വെട്ടിലായത് ലൈസന്‍സ് എടുക്കാന്‍ വന്നവര്‍ കൂടിയാണ്. കൂടുതല്‍ ക്യാമറകളും ഉദ്യോഗസ്ഥരുമെല്ലാം വന്നതോടെ പരീക്ഷക്കെത്തിയ മിക്കവരും സമ്മര്‍ദ്ദം കൊണ്ട് തോറ്റു. പരസ്യടെസ്റ്റില്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത അമര്‍ഷമുണ്ട്. അതേസമയം, മെയ് ഒന്ന് മുതലുള്ള ഗതാഗത പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് മന്ത്രിയുടെ തീരുമാനം.

Related Articles

Back to top button