LATESTNATIONALTOP STORY

പശ്ചിമബം​ഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് അറസ്റ്റിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മന്ത്രിയുടെ വീട്ടില്‍ ഇഡി ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ബംഗാള്‍ മുന്‍ ഭക്ഷ്യമന്ത്രിയായിരുന്ന ജ്യോതിപ്രിയ മല്ലിക്ക്, ഇപ്പോള്‍ വനംവകുപ്പ് മന്ത്രിയാണ്.  ഭക്ഷ്യോത്പന്ന വിതരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്യവസായി ബാകിബുര്‍ റഹ്മാനുമായുള്ള ബന്ധമാണ് ഇഡി അന്വേഷണം ജ്യോതിപ്രിയ മല്ലിക്കിലേക്ക് നീണ്ടത്.

ന്യായവില കടകള്‍ വഴി വിതരണം ചെയ്യാനിരുന്ന ഗോതമ്പ് ഉയര്‍ന്ന വലയ്ക്ക് പുറത്തുള്ള വിപണിയില്‍ മറിച്ചുവിറ്റുവെന്നാണ് ആരോപണം. മന്ത്രിയുടെ പേഴ്സണന്‍ സ്റ്റാഫ് അമിത് ഡേയുടെ നാഗര്‍ബസാറിലെ രണ്ട് വസതിയിലും പരിശോധന നടത്തി. നിരവധി രേഖകളും ഇ ഡി കണ്ടെത്തിയിരുന്നു.

ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് ജ്യോതിപ്രിയ മല്ലിക്ക് ആരോപിച്ചു. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജിയെയും സഹായി അർപിത മുഖർജിയെയും ഈ വർഷമാദ്യം ഇ‍ഡി അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Back to top button