WEB MAGAZINE

ലോകം മഞ്ഞുമൂടിയ കാലം

അനില്‍ ജോസഫ് രാമപുരം

അസാധാരണമായ സാഹചര്യങ്ങള്‍, അസാധാരണമായ പെരുമാറ്റച്ചട്ടങ്ങള്‍, ഈ കോവിഡ് വര്‍ഷം, നമ്മള്‍ ഓരോരുത്തരും ഉള്‍പ്പെടുന്ന, ഈ ലോകത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്, ഇതുവരെ നമ്മള്‍ക്ക് അനുഭവവേദ്യമല്ലാത്ത അസാധാരണമായ സ്തംഭനാവസ്ഥയിലേക്കാണ്.
സോഷ്യല്‍ ഡിസ്റ്റന്‍സെന്നും (ടീരശമഹ റശേെമിരശിഴ) സോഷ്യല്‍ ബബിള്‍സെന്നും (ടീരശമഹ യൗയയഹല)െ, വിളിപ്പേരുള്ള സ്വയംനിര്‍മ്മിത ചട്ടക്കൂടിലേക്ക്, ഒരു കയ്യില്‍ സ്മാര്‍ട്ട്‌ഫോണും, മറുകയ്യില്‍ ടിവി റിമോട്ടുമായി നാം ഓരോരുത്തരും സ്വയം ചുരുങ്ങിയിരിക്കുന്നു. കോവിഡ് 19 എന്നാ മഹാമാരി (ജമിറലാശര) ഇതുവരെ അപഹരിച്ച ജീവനുകള്‍, അമേരിക്ക-വിയറ്റ്‌നാം യുദ്ധത്തില്‍ മരണപ്പെട്ടവരുടെ സംഖ്യകളെക്കാള്‍ കൂടുതല്‍ !
ലോകമാസകലം പടര്‍ന്നു പിടിക്കുന്ന തരം വ്യാപക പകര്‍ച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തില്‍ പാന്‍ഡെമിക് (ുമിറലാശര) എന്നു വിളിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ പാന്‍ (എല്ലാം) + ഡിമോസ് (ജനത) എന്ന വാക്കുകളില്‍ നിന്നാണ് ഈ നാമം ഉദ്ഭവിച്ചിരിക്കുന്നത്.
മഹാമാരികള്‍ക്കു മനുഷ്യന്റെ ചരിത്രത്തോളം പഴക്കമുണ്ട്. 13-ാം നൂറ്റാണ്ടില്‍ ഭൂമിയിലെ 20 കോടിയിലധികം മനുഷ്യരെ ‘പ്ലേഗ്’ എന്ന മഹാമാരി കൊന്നൊടുക്കി. അത് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് യൂറോപ്പിലാണ്. പിന്നീട് 1346- 1353 കാലത്ത് യൂറോപ്യന്‍ ജനസംഖ്യയുടെ 60 ശതമാനത്തോളം അപഹരിച്ച ബ്ലാക്ഡെത്ത് എന്നാ മഹാമാരിക്ക് കാരണമായത് ‘യെര്‍സിനിയ പെസ്റ്റിസ്’ എന്ന ബാക്ടീരിയായിരുന്നു. അതിന് ശേഷം ഒന്നാംലോക മഹായുദ്ധകാലത്ത് ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കടന്നുപോയ ‘സ്പാനിഷ് ഫ്‌ളൂ’ എന്ന പകര്‍ച്ചപ്പനി അഞ്ചുകോടിയിലേറെ മനുഷ്യജീവനുകളെയാണ് അപഹരിച്ചത്.
മരണങ്ങളുടെ കണക്കുകള്‍, വര്‍ഷങ്ങളുടെ ത്രാസ്സില്‍ വച്ച് തൂക്കുമ്പോള്‍, മാനവചരിത്രം ആധികാരികമായി എഴുത്തപ്പെട്ട് തുടങ്ങിയതിനു ശേഷം ഏത് വര്‍ഷമായിരിക്കും ഏറ്റവും ഭീതിജനകമായത് ? നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന ഈ 2020തോ, അതോ, അതിനുമുന്‍പുള്ള ഏതെങ്കിലും കാലഘട്ടമായിരിക്കുമോ, മനുഷ്യചരിത്രത്തില്‍ മനുഷ്യന് ഏറ്റവും ദുരിതപൂര്‍ണമായ വര്‍ഷം ?
അതിനുള്ള ഉത്തരം കണ്ടെത്തുകയാണ്, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസറും, പ്രശസ്ത നരവംശ ശാസ്ത്രജ്ഞനുമായ ഡോക്ടര്‍ മാക് ക്രോമിക്ക്. അനവധി വര്‍ഷത്തെ പഠനങ്ങളിലൂടെയും, നിഗമനങ്ങളിലൂടെയും, അദ്ദേഹം കണ്ടെത്തിയിരിക്കുന്നത് എ.ഡി. 536 എന്ന വര്‍ഷമാണ്, മനുഷ്യവംശത്തിന്റെ ഏറ്റവും ശപിക്കപ്പെട്ട വര്‍ഷങ്ങളില്‍ ഒന്നാമതായി നില്‍ക്കുന്നത്. അദ്ദേഹത്തിന്റ കണ്ടെത്തലുകള്‍ പിന്നീട് ഒട്ടനവധി ചര്‍ച്ചകള്‍ക്കും, സംവാദത്തിനും കളമൊരുക്കുകയും, പിന്നീട് പല ശാസ്ത്രജ്ഞരും, ഡോക്ടര്‍ മാക് ക്രോമിക്കിന്റെ വാദത്തോട് അനുകൂലമായ നിലപാടുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എ.ഡി. 536 ന്റെ ആദ്യപാദത്തില്‍ നിഗൂഢമായ ഒരു മൂടല്‍മഞ്ഞ് യൂറോപ്പില്‍ ആകമാനം വ്യാപിച്ചു, ക്രമേണ അത് പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലേക്കും, തുടര്‍ന്ന് ഏഷ്യ വന്‍കര മുഴുവനും പടര്‍ന്ന് പന്തലിച്ചു. ഈ മൂടല്‍മഞ്ഞ് ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിനെട്ട് മാസത്തോളം നിലനിന്നിരുന്നതായി രേഖകള്‍ വെളിപ്പെടുത്തുന്നു. അക്കാലത്തെ ബൈസ്റ്റാന്റിയന്‍ പണ്ഡിതനും, ചരിത്രകാരനുമായ ‘പ്രോക്കൊപ്പസ്’ അദ്ദേഹത്തിന്റെ ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ‘ഒരു വര്‍ഷം മുഴുവന്‍, സൂര്യനില്‍ നിന്നുള്ള പ്രകാശം ചന്ദ്രനില്‍ എന്നപോലെ തോന്നിച്ചു, വേനല്‍ക്കാലത്ത് പകല്‍സമയങ്ങളിലെ താപനില വളരെയധികം താഴെയായിരുന്നു’. മനുഷ്യചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും തണുപ്പ് നിറഞ്ഞ വര്‍ഷമായിരുന്നു എ.ഡി. 536 . ആ വര്‍ഷത്തെ വേനല്‍ക്കാലത്ത് ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ പല ഉഷ്ണമേഖലാ രാജ്യങ്ങളുടെ മുകളിലും മഞ്ഞുവീഴ്ച്ചയുണ്ടായി, ലോകത്തിലെ എല്ലായിടത്തെയും കൃഷികള്‍ നാശോന്മുഖമായി, അവികസിതമായ രാജ്യങ്ങളും, ഭരണചക്രങ്ങളും നിലനിന്നിരുന്ന ആ കാലത്ത്, കോടികണക്കിന് ജനങ്ങള്‍ പട്ടിണി മൂലം മരണപ്പെട്ടു. ഡബ്ലിനിലെ, നാഷണല്‍ മ്യൂസിയം ഓഫ് അയര്‍ലന്‍ഡ് ആര്‍ക്കിയോളജിയിലെ ‘അ ളമശഹൗൃല ീള യൃലമറ ളൃീാ വേല ്യലമൃ െ536539’ എന്ന കാലാനുസൃതവവിവരണ പുസ്തകത്തില്‍, അന്നത്തെ ഭീകരാവസ്ഥ കൃത്യമായി വിവരിക്കുന്നുണ്ട്. അതിനെത്തുടര്‍ന്ന് എ.ഡി.541 ല്‍ ‘ബ്യൂബോണിക് പ്‌ളേഗ്’ റോമില്‍ പൊട്ടിപുറപ്പെട്ടു, അത് യൂറോപ്പിലെ മൂന്നിലൊന്ന് ജനങ്ങളുടെ മരണത്തിന് ഹേതുവായി.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ലോകത്തിലെ അനേകം ശാസ്ത്രജ്ഞര്‍, അന്നത്തെ ആ മൂടല്‍മഞ്ഞിന്റെ കാരണം കണ്ടെത്തുന്നതിനുവേണ്ടി നിരവധി പഠനങ്ങളും, നിരീക്ഷണങ്ങളും നടത്തിപ്പോരുന്നു, പക്ഷേ ഇപ്പോഴും അതിന്റെ യഥാര്‍ഥ കാരണം ഒരു പ്രഹേളികയായി തുടരുന്നു.
എന്നിരുന്നാലും, ആ പഠനങ്ങളില്‍ ഏറ്റവും, വിശ്വാസയോഗ്യവും, വ്യാപകമായ അഭിപ്രായവും നേടാനായത്, കനേഡിയന്‍ ശാസ്ത്രജ്ഞനും, ഗ്ലേഷ്യോളജിസ്റ്റും, യൂണിവേഴ്സിറ്റി ഓഫ് മായിന്‍ (ഡങ) ലെ പ്രൊഫസറുമായ പോള്‍ മാവ്‌സ്‌കിയുടെ ഗവേഷണങ്ങളാണ്. അദ്ദേഹം, സ്വിസ് പര്‍വ്വതശിഖരങ്ങളിലെ മഞ്ഞുകട്ടകളില്‍, അത്യാധുനിക ലേസര്‍ സഹായത്തോടെ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത്, അതിഭീകരമായ ഒരു അഗ്‌നിപര്‍വത സ്‌ഫോടനം ഐസിലാന്റിലെ മഞ്ഞുകൊടുമുടികളില്‍ എ.ഡി. 536 ല്‍ കൃത്യമായ ഇടവേളകളില്‍ സംഭവിച്ചു കൊണ്ടിരുന്നു, തല്‍ഫലമായി ടണ്‍ കണക്കിന് മഞ്ഞുപാളികള്‍ അന്തരീക്ഷത്തിലേക്ക് തൂത്ത് എറിയപ്പെട്ടു, അവയെല്ലാം ക്രമേണ ഭൂമിയുടെ അന്തരീക്ഷമായ ട്രോപ്പോസ്ഫിയറിന് മുകളില്‍ ഒരു കുടയെന്ന പോലെ വിന്യസിക്കപ്പെടുകയും ചെയ്തു.
എ.ഡി. 536 ലെ നിഗൂഢമായ ആ മൂടല്‍മഞ്ഞിന്റെ അനന്തരഫലങ്ങള്‍ പ്രവചനാതീതമായിരുന്നു. പ്രശസ്ത ചരിത്രഗവേഷകനും, എഴുത്തുകാരനും, ഇംഗ്ലീഷ് ദിനപത്രമായ ‘ദി ഇന്‍ഡിപെന്‍ഡന്റ്’ ന്റെ ലേഖകനുമായ ഡേവിഡ് കെയിസിന്റെ ഇമമേേെൃീുവല: അി കി്‌ലേെശഴമശേീി ശിീേ വേല ഛൃശഴശി െീള വേല ങീറലൃി ണീൃഹറ, എന്ന ബുക്കില്‍ അന്നത്തെ ആ വിപത്ത്, എങ്ങനെയാണ് മനുഷ്യവംശത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മേഖലകളില്‍ പ്രതിഫലിച്ചതെന്ന് വിവരിക്കുന്നുണ്ട്.
ഇന്നത്തെ, ലണ്ടന്‍, പാരീസ്, ന്യൂയോര്‍ക്ക് പോലുള്ള ആധുനിക കാലത്തെ നഗരങ്ങളോട് കിടപിടിക്കുന്ന പ്രാചീന മെക്‌സിക്കന്‍ നഗരങ്ങളായ, ടിയോട്ടക്കുവാന്‍, മെസോമേഴ്‌സിയന്‍ തുടങ്ങിയ നഗരങ്ങള്‍ കല്ലിന്‍മേല്‍ കല്ല് അവശേഷിക്കാതെ നാമാവശേഷമായി. ദാരിദ്ര്യവും, പ്‌ളേഗും, അന്നേവരെ ലോകത്തെ നിയന്ത്രിച്ചിരുന്ന റോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. ആഢംബരസമൃദ്ധിയുടെ ഉന്നതിയില്‍, പശ്ചിമേഷ്യ ഭരിച്ചിരുന്ന സസാനിയന്‍ രാജ്യവംശത്തിന്റെ അധഃപതനത്തിനും ഈ മൂടല്‍മഞ്ഞു കാരണമായി. ലോകത്തിലെ പല രാജവംശങ്ങളുടെ വീഴ്ചകള്‍ ഇന്ത്യയിലും പ്രതിഫലിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ ഭരിച്ചിരുന്ന ഗുപ്തസാമ്രാജ്യത്തിന്റെ പതനമായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പുരാതന ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടമെന്നായിരുന്നു ഗുപ്തസാമ്രാജ്യം അറിയപ്പെട്ടിരുന്നത്, പണ്ഡിതന്മാരും, ജ്ഞാനികളുമായ, ആര്യാഭട്ട, കാളിദാസന്‍, വരാഹമിഹരന്‍, വാത്സ്യായന്‍ തുടങ്ങിയ പ്രഗത്ഭരായിരുന്നു ഗുപ്ത രാജസദസ്സിലെ പ്രധാനികള്‍. അവരുടെയും, അവരുടെ പിന്‍തലമുറയുടെയും പര്യവേക്ഷണങ്ങളുടെ ക്ഷയത്തിന് ആ ദുരിതം കാരണമായി. അന്ന് വരെ ഏറ്റവും വിലപിടിപ്പുള്ള ലോഹം സ്വര്‍ണമായിരുന്നു, എന്നാല്‍ സാമ്പത്തിക മേഖലയിലെ അരക്ഷിതാവസ്ഥ വെള്ളിയ്ക്ക് ആ സ്ഥാനം പതിച്ചു കൊടുത്തു. വെള്ളി നാണയങ്ങള്‍ ലോകത്തില്‍ വന്‍പ്രചാരം നേടുവാന്‍ തുടങ്ങി, ആ പ്രവണത 17-മാം നൂറ്റാണ്ട് വരെ തുടര്‍ന്ന് പോന്നിരുന്നു.
അങ്ങനെ, ലോകത്തിന്റെ ഗതിവിഗതികളെ അടിമുടി മാറ്റിമറിച്ച വര്‍ഷമായിരുന്നു എ.ഡി 536ല്‍, ലോകം മുഴുവന്‍ വ്യാപിച്ച മൂടല്‍ മഞ്ഞ്. മനുഷ്യചരിത്രത്തിന്റെ കണക്കുപുസ്തകത്തില്‍ ഏറ്റവും ദുരിതപൂര്‍ണമായ ഒരു കറുത്ത അധ്യായമായി ആ വര്‍ഷം അങ്ങനെ എഴുതിചേര്‍ക്കപ്പെട്ടു.

Related Articles

Back to top button