BREAKING NEWSKERALALATESTLOCAL NEWSNEWS

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മലപ്പുറത്ത് കൊവിഡ് ബാധിതന്‍ കുഴഞ്ഞ് വീണു മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തിരൂര്‍ പുറത്തൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദറാണ് മരിച്ചത്. 69 വയസായിരുന്നു. മരണശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ബംഗളൂരുവില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ കുഴഞ്ഞുവീണാണ് മരണം. പുറത്തൂരിലെ വീട്ടിലായിരുന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.

വീട്ടില്‍ ക്വാറന്റീനിലിരിക്കുന്നതിനിടെ പനി ബാധിക്കുകയും ആരോഗ്യനില ഗുരുതരമാകുകയുമായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

Related Articles

Back to top button