BREAKING NEWSCAREEREDUCATIONKERALALATESTNEWS

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം വിജയം; കൂടുതല്‍ എ പ്ലസ് മലപ്പുറത്ത്

പ്ലസ് ടു പരീക്ഷയിൽ 85.13 ശതമാനം വിജയം. റഗുലര്‍ വിദ്യാര്‍ഥികളില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 3,19,782. സര്‍ക്കാര്‍ സ്കൂളുകളില്‍ 82.19 ശതമാനം വിജയം, എയ്ഡഡ് 88.01, അണ്‍ എയ്ഡഡ് 81.33.114 സ്കൂളുകളില്‍ നൂറുശതമാനം വിജയം. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 18510 പേര്‍.

234 വിദ്യാര്‍ഥികള്‍ 100 ശതമാനം മാര്‍ക്ക് നേടി. ജില്ലകളില്‍ മുന്നില്‍ എറണാകുളം. കുറഞ്ഞ വിജയശതമാനം കാസര്‍കോട്. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍, 2234 പേര്‍.

വിഎച്ച്എസ്‌സി 81.8 ശതമാനം വിജയം. 76.06 ശതമാനം പേര്‍ക്ക് എല്ലാ പാര്‍ട്ടിലും വിജയം. ഏറ്റവും മികച്ച വിജയം വയനാട്ടില്‍; കുറവ് പത്തനംതിട്ട.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്‌  പ്രഖ്യാപിച്ചു. നാലര ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കോവിഡിനെ തുടർന്ന് മാർച്ച് ,മേയ് മാസങ്ങളിൽ രണ്ട് ഘട്ടമായാണ് പരീക്ഷ പൂർത്തിയാക്കിയത്.

വിദ്യാർഥികൾക്ക് http://keralaresults.nic.in/results.itschool.gov.in, പി.ആർ .ഡി , വിദ്യാഭ്യാസ വകുപ്പ് എന്നീ  വെബ്‌സൈറ്റുകൾവഴി ഫലം അറിയാനാകും.

എൻജിനീയറിങ് പ്രവേശന പരീക്ഷ കർശന ആരോഗ്യ സുരക്ഷ പാലിച്ച് നാളെ നടക്കും.

Related Articles

Back to top button