BREAKING NEWSLATESTNATIONAL

രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93; രാവണന്റെ ലങ്കയില്‍ 51 ..:: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവിലക്കയറ്റത്തെ വിമര്‍ശിച്ച് രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. ‘രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ. സീതയുടെ നേപ്പാളില്‍ 53 രൂപ. രാവണന്റെ ലങ്കയില്‍ 51 രൂപയും’ എന്ന് മാത്രമെഴുതിയ ട്വീറ്റിന് കൂടുതല്‍ വിശദീകരണങ്ങള്‍ പോലും ചോദിക്കാതെ ഒട്ടേറേ പേരാണ് റീട്വീറ്റ് ചെയ്തത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താരതമ്യേന കുറവായിരുന്നിട്ടും രാജ്യത്തെ ഇന്ധനവില കുത്തനെ ഉയരുന്നതിനെയാണ് സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചത്.
മുംബൈയില്‍ 92.86 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 86.30 രൂപയും. ഡല്‍ഹിയില്‍ യഥാക്രമം 83.30 രൂപയും 76.48 രൂപയുമാണ് വില. അതേസമയം പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകില്ലെന്നും എക്‌സൈസ് തീരുവ കുറച്ചിട്ടുണ്ടെന്നും ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പ്രതികരിച്ചു.

Related Articles

Back to top button