BREAKING NEWSKERALALATEST

ചെയ്യേണ്ടത് സമയത്ത് ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; സില്‍വര്‍ ലൈനില്‍ വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . നാടിന് ആവശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വെക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
51 റോഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും. ദേശീയപാതാ വികസനം ഇതിന് ഉദാഹരണമാണ്. ഭൂമി നഷ്ട്പ്പടുന്നവര്‍ ഇപ്പോള്‍ റോഡ് വികസനത്തിനൊപ്പമാണ്. ദേശീയപാതാ വികസനത്തിനെതിരെ എത്തിയവര്‍ക്ക് പിന്നീട് പശ്ചാത്താപത്തിന് ഒരു കണിക പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ സംസ്ഥാനമാണെങ്കിലും നമ്മളും മറ്റുള്ളവര്‍ക്കൊപ്പം നേട്ടം കൊയ്യണ്ടേ എന്നും അദ്ദേഹം ചോദിച്ചു.
നാടിന്റെ വികസനം സര്‍ക്കാറിന്റെ ബാധ്യതയാണ്. നാടിനാവശ്യമായത് ചെയ്യുന്നതാണ് സര്‍ക്കാരിന്റ പ്രാഥമിക ബാധ്യത. അതില്‍ നിന്ന് ഒളിച്ചോടാനാകില്ല. ഗെയില്‍ കൂടംകുളം ദേശീയ പാത വികസനം ഇതിന് ഉദാഹരണമാണ്. എതിര്‍ക്കുന്നവരുടേതാണ് നാട് എന്ന് കരുതരുത്. അനുകൂലിക്കുന്നവരുടെതാണ് മഹാ ഭൂരിപക്ഷം. അവര്‍ ബഹളം വക്കുന്നുണ്ടാകില്ലായിരിക്കും. പക്ഷെ അവര്‍ വികസനം വേണം എന്നാഗ്രഹിക്കുന്നു. കെ റെയില്‍ പോലുള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്. കെ റെയില്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകുല പ്രതികരണമാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button