ENTERTAINMENTKERALALATESTMALAYALAM

സുരക്ഷയില്ലാതെ ജീപ്പ് ഓടിച്ചു, നടന്‍ ജോജു ജോര്‍ജിനെതിരെ പരാതിയുമായി കെഎസ്‌യു

ഇടുക്കി: നടന്‍ ജോജു ജോര്‍ജിനെതിരെ പരാതിയുമായി കെഎസ്‌യു. വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് പരാതി. സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ സംഘടിപ്പിച്ച പരാതി പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
വാഗമണ്‍ എം.എം.ജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ഓഫ് റോഡ് റൈഡ് മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തിലാണ് ജീപ്പ് റാംഗ്ലറുമായി ജോജു ജോര്‍ജ് പങ്കെടുത്തത്.
ഡ്രൈവിന് ശേഷമുള്ള ജോജുവിന്റെ ആഹ്ലാദവും ആവേശവും പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Related Articles

Back to top button