BREAKING NEWSHEALTHLATESTNEWS

ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനം; അടുത്തറിയാം കൂടുതല്‍ വിവരങ്ങള്‍

കോട്ടയം: ഇന്ന് ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനമായി നാം ആചരിക്കുന്നു. കുഷ്ഠ രോഗികളോട് അനുകമ്പയുള്ള മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനം ആചരിക്കുന്നത്.

ഈ രോഗം എങ്ങനെ പകരും

പ്രധാനമായും വായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠം. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്നതാണ് ഈ രോഗം.

രോഗ ലക്ഷണങ്ങള്‍ എന്തൊക്കെ

തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, ഇത്തരം ഇടങ്ങളില്‍ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുക എന്നിവയാണ് കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങള്‍.

നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചര്‍മ്മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, ഞരമ്പുകളിലെ തടിപ്പ്, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠരോഗ ലക്ഷണങ്ങളായാണ് കരുതപ്പെടുന്നത്.

ശരീരത്തില്‍ ഏതെങ്കിലും നിറവ്യത്യാസമുള്ള പാടുകളോ തടിപ്പുകളോ കണ്ടാല്‍ എത്രയും പെട്ടെന്ന് കുഷ്ഠരോഗമല്ലെന്ന് ഉറപ്പ് വരുത്തണം.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ എടുക്കും. ആറ് മുതല്‍ 12 മാസം വരെയുള്ള വിവിധ ചികിത്സയിലൂടെ ഈ രോഗത്തെ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം. ചികിത്സയിലിരിക്കുന്ന രോഗിയില്‍ നിന്നും രോഗാണുക്കള്‍ പകരില്ല.

എന്നാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ വൈകല്യങ്ങള്‍ തടയുന്നതിനും രോഗപ്പകര്‍ച്ച ഇല്ലാതാക്കുന്നതിനും സാധിക്കും.

Related Articles

Back to top button