BREAKING NEWSNATIONAL

ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കെജ്രിവാളിനോട് പാസ്വേഡ് ആവശ്യപ്പെടാന്‍ ഇഡി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിനെതിരെ നടപടി കടുപ്പിക്കാന്‍ ഇഡി. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കെജ്രിവാളിനോട് പാസ്വേഡ് ആവശ്യപ്പെടും. പാസ്വേഡ് നല്‍കിയില്ലെങ്കില്‍ മറ്റ് രീതിയില്‍ രേഖകള്‍ ശേഖരിക്കാന്‍ ആണ് ഇഡിയുടെ നീക്കം. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. ഗോവയിലെ ചില ആംആദ്മി സ്ഥാനാര്‍ഥികളെയും കേജരിവാളിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. അഴിമതിയുടെ മുഖ്യ ആസൂത്രകന്‍ കേജ്രിവാള്‍ എന്നാണ് ഇഡിയുടെ ആരോപണം.അന്വേഷണതില്‍ സഹകരിക്കാന്‍ സന്നദ്ധത കേജ്രിവാള്‍ പ്രകടിപ്പിച്ചിരുന്നു.
ഗോവ ആം ആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അമിത് പലേക്കര്‍ ഉള്‍പ്പെടെ 2 പേരെ ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ പാര്‍ട്ടിയുടെ ചെലവുകളുടെ വിശദാംശങ്ങളെക്കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഇഡി ആവശ്യപെട്ടു. മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് ഇഡി കോടതിയില്‍ ആരോപിച്ചിരുന്നു.
അതിനിടെ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാനാണ് ആംആദ്മിയുടെ തീരുമാനം. വ്യത്യസ്ത രീതികളിലുള്ള പ്രതിഷേധ സമരങ്ങള്‍ ആയിരിക്കും പാര്‍ട്ടി സംഘടിപ്പിക്കുക.

Related Articles

Back to top button