BREAKING NEWSBUSINESSBUSINESS NEWS

എക്‌സില്‍ ഇനി ഒന്നും സൗജന്യമല്ല; പോസ്റ്റ്, ലൈക്ക്, റിപ്ലൈ ചെയ്യുന്നതിന് പണമിടാക്കും

സൗജന്യ സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി എക്‌സ്. അക്കൗണ്ട് തുറക്കുന്ന പുതിയ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാനൊരുങ്ങുകയാണ് കമ്പനി. ലൈക്ക് , പോസ്റ്റ് ,റിപ്ലൈ, ബുക്ക്മാര്‍ക്ക് എന്നിവ ചെയ്യുന്നതിന് ചെറിയൊരു തുക ഈടാക്കാനാണ് എക്‌സിന്റെ പുതിയ തീരുമാനം.
ഇക്കാര്യത്തില്‍ ഇലോണ്‍ മസ്‌ക് സൂചന നല്‍കിയിരുന്നു. എക്‌സില്‍ പങ്കിട്ട ഒരു പോസ്റ്റിലൂടെയാണ് ഇലോണ്‍ മസ്‌ക് ഉപയോക്താക്കള്‍ക്ക് സൂചന നല്‍കുന്നത്. എക്‌സ് ഡെയ്ലി എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റിന് മറുപടിയായിട്ടാണ് ഇലോണ്‍ മസ്‌കിന്റെ പോസ്റ്റ്. തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും മെച്ചപ്പെട്ട അനുഭവം ലഭ്യമാക്കുന്നതിനും വേണ്ടിയാണിതെന്നാണ് കമ്പനിയുടെ വാദം. എന്നാല്‍ എന്നുമുതല്‍ ആയിരിക്കും പണം നല്‍കേണ്ടി വരിക എന്നോ എത്ര പണം നല്‍കേണ്ടി വരും എന്നോ മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല.
ഫോളോ ചെയ്യുന്നതിനും എക്സില്‍ വിവരങ്ങളും അക്കൗണ്ടുകളും തിരയുന്നതിനും പണമീടാക്കില്ല. ബോട്ടുകളും വ്യാജ അക്കൗണ്ടുകളും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ എക്‌സില്‍ പുതിയ മാറ്റം കൊണ്ടുവരാന്‍ പോകുന്നതെന്നാണ് മസ്‌ക് പറയുന്നത്.

Related Articles

Back to top button