BREAKING NEWSWORLD

ഒരുകോടിയിലധികം പൂച്ചയും നായയും ടിവിക്ക് അടിമകള്‍

വളര്‍ത്തുമൃഗങ്ങളെ ഇന്ന് പലരും മക്കളായിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ അവയോടുള്ള പെരുമാറ്റവും മനുഷ്യരോടുള്ള പെരുമാറ്റം പോലെ തന്നെ ആയിട്ടുണ്ട്. ‘പെറ്റ് പാരന്റിം?ഗ്’ എന്ന വാക്ക് ഇന്ന് ലോകത്തിന് പരിചിതമായിക്കഴിഞ്ഞു. എന്തായാലും, ഇതുപോലെ വളര്‍ത്തുന്ന മൃ?ഗങ്ങള്‍ മനുഷ്യരുടെ പല സ്വഭാവങ്ങളും പഠിക്കുന്നുണ്ടത്രെ. പുതിയ ഒരു പഠനം പറയുന്നത് നമ്മുടെ പെറ്റുകളില്‍ വലിയൊരു ശതമാനവും ടെലിവിഷന് അടിമയാണ് എന്നാണ്.
Gogglebox പെറ്റ്‌സ് എന്നാണ് ഇവ അറിയപ്പെടുന്നത്. അടുത്തിടെ, യുകെയിലെ വോര്‍സെസ്റ്റര്‍ ബോഷ് (Worcester Bosch) ഒരു പഠനം നടത്തി. ഏകദേശം 2,000 വളര്‍ത്തുമൃഗങ്ങളുടെ ഉടമകളിലായിരുന്നു പഠനം. അതില്‍, വളര്‍ത്തുമൃ?ഗങ്ങളുടെ ഉടമകള്‍ പറയുന്നത്, തങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നതിന് തൊട്ടുമുമ്പ് പെറ്റുകള്‍ക്ക് വേണ്ടി ടിവി ഓണാക്കി വയ്ക്കാറുണ്ട് എന്നാണ്. അതുപോലെ പല പെറ്റ് പാരന്റ്‌സും തങ്ങളുടെ ഇഷ്ടപ്പെട്ട ടിവി പ്രോ?ഗ്രാം കാണുമ്പോള്‍ തങ്ങളുടെ വളര്‍ത്തുമൃ?ഗങ്ങളെയും ഒപ്പം കൂട്ടാറുണ്ട് എന്ന് പറയുന്നു.
അതോടെ നായകളും പൂച്ചകളും ടിവിക്ക് അടിമകളായി എന്നും പഠനം പറയുന്നു. 1.2 കോടി വളര്‍ത്തു നായ്ക്കളും 1.1 കോടി വളര്‍ത്തു പൂച്ചകളും ടിവിക്ക് അടിമപ്പെട്ടതായിട്ടാണ് പഠനത്തില്‍ കണ്ടെത്തിയത്. സര്‍വേയില്‍ 28 ശതമാനം ഉടമകളും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പെറ്റുകള്‍ക്ക് വേണ്ടി ടിവി ഓണ്‍ ചെയ്ത് വയ്ക്കാറുണ്ട് എന്നും കണ്ടെത്തി. 36 ശതമാനം പേര്‍ പറഞ്ഞത് തങ്ങളുടെ സിസിടിവി പരിശോധിക്കുമ്പോള്‍ പെറ്റുകള്‍ ടിവി കണ്ടുകൊണ്ടിരിക്കുന്നതായി കാണപ്പെട്ടു എന്നാണ്.
സര്‍വേയില്‍ പങ്കെടുത്ത ഒരു സ്ത്രീ പറഞ്ഞത് തന്റെ ബുള്‍ഡോ?ഗ് തനിച്ചായിരിക്കുമ്പോഴും തന്റെ കൂടെയിരിക്കുമ്പോഴും ടിവി കാണാന്‍ ഇഷ്ടപ്പെടുന്നു എന്നാണ്. താന്‍ ജോലികളുമായി തിരക്കാകുമ്പോള്‍ ടിവി തുറന്നുകൊടുക്കാറാണ് പതിവ് എന്നും ഇപ്പോള്‍ തന്റെ നായയ്ക്ക് തങ്ങളുടെ പ്രിയപ്പെട്ട പരിപാടികളിലെ കഥാപാത്രങ്ങളെ എല്ലാം അറിയാമെന്നും അവള്‍ പറയുന്നു.

Related Articles

Back to top button