BUSINESSBUSINESS NEWS

ടാറ്റാ പവറിന്റെ വൈദ്യുത വാഹന ചാര്‍ജിങ് ശൃംഖല വിപുലമാക്കും

കൊച്ചി: ?ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത വൈദ്യുത കമ്പനികളിലൊന്നും വൈദ്യുത വാഹന ചാര്‍ജിങ് സേവന ദാതാക്കളുമായ ടാറ്റാ പവര്‍ പത്തു കോടി ഹരിത കിലോമീറ്ററുകള്‍ക്ക് ചാര്‍ജിങ് ലഭ്യമാക്കിയ ആദ്യ വൈദ്യുത വാഹന ചാര്‍ജിങ് സേവന ദാതാവെന്ന നേട്ടം കൈവരിച്ചു. ഇന്ത്യയിലെ പബ്ലിക്, സെമി-പബ്ലിക്, ബസ്/ഫ്‌ളീറ്റ്, ഭവന ചാര്‍ജിങ് മേഖലകളിലായാണ് ഈ നേട്ടം കൈവരിച്ചത്.
ഈസി ചാര്‍ജ് എന്ന പേരിലുള്ള ടാറ്റാ പവറിന്റെ ശൃംഖല രാജ്യത്തെ 530 നഗരങ്ങളിലും പട്ടണങ്ങളിലുമായി 86,000 ത്തില്‍ അധികം ഭവന ചാര്‍ജറുകളും 5300 -ല്‍ ഏറെ പബ്ലിക്, സെമി പബ്ലിക്, ഫ്‌ളീറ്റ് ചാര്‍ജിങ് പോയിന്റുകളും 850-ല്‍ ഏറെ ബസ് ചാര്‍ജിങ് സ്റ്റേഷനുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. ? ? ദേശീയപാതകള്‍, ഹോട്ടലുകള്‍, മാളുകള്‍, ആശുപത്രികള്‍, ?ഓഫിസുകള്‍, ഭവന സമുച്ഛയങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്നതും സൗകര്യ പ്രദമായതുമായ കേന്ദ്രങ്ങളിലാണു ഈ ചാര്‍ജിംഗ് പോയന്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
ഇന്ത്യയിലെ വൈദ്യുത വാഹന വില്‍പന 2030-ഓടെ ഒരു കോടി യിലെത്തുമെന്നാണ് കണക്കാക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ക്കും ? വൈദ്യുത ?ചാര്‍ജിങ് സംവിധാനങ്ങള്‍ക്കും ആവശ്യം വര്‍ധിക്കുന്ന ?സാഹചര്യത്തില്‍ ടാറ്റാ പവര്‍ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള ആര്‍എഫ്‌ഐഡി കാര്‍ഡ് പോലുള്ള സൗകര്യങ്ങള്‍ വഴി വയര്‍ലെസ് പെയ്‌മെന്റും ലഭ്യമാക്കുന്നു

Related Articles

Back to top button