CAREEREDUCATIONKERALAKOZHIKODELATESTLOCAL NEWSNEWS

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസ് കോഴിക്കോട്ടും, ഉദ്ഘാടനം ഈ മാസം 17 ന്

കോഴിക്കോട്: നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തിലുളള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) കോഴിക്കോട് സെന്ററിന്റെ ഉദ്ഘാടനം ഈ മാസം 17 ന് നടക്കും.

ഇംഗീഷ് ഭാഷയില്‍ O.E.T-Occupational English Test , I.E.L.T.S-International English Language Testing System, ജര്‍മ്മന്‍ ഭാഷയില്‍ C.E.F.R (Common European Framework of Reference for Languages) എ1, എ2, ബി1, ലെവല്‍ വരെയുളള കോഴ്സുകളാണ് ആദ്യഘട്ടത്തില്‍ ഉണ്ടാവുക. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാകുന്ന നഴ്‌സിങ് പ്രൊഫഷണലുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി വിദേശത്ത് ജോലി കണ്ടെത്താനാകും.

ഓഫ്ലൈന്‍ കോഴ്‌സുകളില്‍ ബി.പി.എല്‍, എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പഠനം പൂര്‍ണമായും സൗജന്യമായിരിക്കും. എ.പി.എല്‍ ജനറല്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് 75% സര്‍ക്കാര്‍ സബ്‌സിഡിയും ലഭിക്കും.

+91-8714259444 എന്ന വാട്‌സ്ആപ്പ് നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്ത് നിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.
www.norkaroots.org , www.nifl.norkaroots.org.

 

Related Articles

Back to top button